പെരുന്നാള്‍ ദിനത്തില്‍ പൊള്ളി യുഎഇ; രാജ്യത്ത് രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില

ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് അൽ ഐനിലെ സ്വീഹാനിലാണ്.

Eid Al Adha day records hottest temperature of the year in uae

അബുദാബി: ബലിപെരുന്നാള്‍ ദിനത്തില്‍ യുഎഇയില്‍ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില.  49.4 ഡിഗ്രി സെല്‍ഷ്യസാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് അൽ ഐനിലെ സ്വീഹാനിലാണ്. ഉച്ചയ്ക്ക് 2.45ന് താപനില 49.4 ഡിഗ്രി സെൽഷ്യസിലെത്തി. രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ മഴയും ലഭിച്ചു. വേനൽക്കാല കാലാവസ്ഥ ആരംഭിക്കുന്നതിനാൽ യുഎഇയിൽ കൂടുതൽ മഴ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.  

Read Also -  ഫുട്ബോൾ കളിക്കാനെത്തിയ മലയാളി താരം സൗദി എയർപോർട്ടിൽ കസ്റ്റംസ് പിടിയിൽ

ദുബൈയില്‍ വെയര്‍ഹൗസില്‍ തീപിടിത്തം

ദു​ബൈ: ദുബൈയിലെ അ​ൽ​ഖൂസ്​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ 2ൽ ​തീ​പി​ടി​ത്തം. പെ​രു​ന്നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട്​ മൂ​ന്നു മ​ണി​യോ​ടെ​യാ​ണ്​ സം​ഭ​വം ഉണ്ടായത്. ആളപായമില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു.

സം​ഭ​വ​സ്ഥ​ല​ത്ത്​ നി​ന്ന്​ ക​റു​ത്ത പു​ക ഉ​യ​ർ​ന്നിരുന്നു. ദു​ബൈ പൊ​ലീ​സും അ​ഗ്നി​ര​ക്ഷ സേ​ന​യും സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios