ദുൽഹജ്ജ്​ മാസപ്പിറവി ദൃശ്യമായില്ല; ഒമാനില്‍ ബലിപെരുന്നാള്‍ തീയതി പ്രഖ്യാപിച്ചു

ദുൽഹജ്ജ്​ മാസപ്പിറവി നിരീക്ഷിക്കാൻ പൗരൻമാരോടും താമസക്കാരോടും എൻഡോവ്‌മെൻറ്, മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു​.

eid al adha 2024 Oman announces first day of festival

മസ്കത്ത്: ദുൽഹജ്ജ്​ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഒമാനിൽ ബലി​പെരുന്നാൾ ജൂൺ 17 തിങ്കളാഴ്ച ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒമാൻ മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ദുൽഹജ്ജ്​ മാസപ്പിറവി നിരീക്ഷിക്കാൻ പൗരൻമാരോടും താമസക്കാരോടും എൻഡോവ്‌മെൻറ്, മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു​. ബലി​പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുഅവധി ഇനി വരുന്ന ദിവസങ്ങളിൽ പ്രഖ്യാപിക്കും.

Read Also - വമ്പൻ റിക്രൂട്ട്മെന്‍റ്, ആയിരം തൊഴിലവസരങ്ങള്‍; ഇന്ത്യയിലടക്കം ഓപ്പണ്‍ ഡേ, അറിയിപ്പുമായി ഇത്തിഹാദ് എയർവേയ്സ്

 സൗദിയിൽ ബലിപെരുന്നാള്‍ ജൂൺ 16ന്

റിയാദ്: വ്യാഴാഴ്ച സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. റിയാദിന് സമീപം ഹരീഖിലാണ് പിറ ദൃശ്യമായത്. ഇതോടെ ഈ മാസം 16ന് ബലിപെരുന്നാള്‍ ആയിരിക്കുമെന്ന് ഉറപ്പായി. വെള്ളിയാഴ്ച ദുൽഹജ്ജ് ഒന്നായിരിക്കും. അറഫ സംഗമം ഈ മാസം 15നും. 

വ്യാഴാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യവാസികളോട് ആഹ്വാനം ചെയ്തിരുന്നു. അന്തരീക്ഷം മേഘാവൃതമായിരുന്നതിനാൽ പതിവായി നിരീക്ഷണം നടത്തുന്ന തുമൈറിൽ പിറ കാണാൻ കഴിഞ്ഞിരുന്നില്ല. അതിന് ശേഷമാണ് ഹരീഖിൽ നിന്ന് മാസപ്പിറവി ദൃശ്യമായ വിവരമെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios