സൗദി അറേബ്യയില്‍ നേരിയ ഭൂചലനം
റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് സൗദി ജിയോളജിക്കൽ സർവേ വക്താവ് താരിഖ് അബാ അൽഖൈൽ അറിയിച്ചു.
റിയാദ്: സൗദി അറേബ്യയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. സൗദിയിലെ മധ്യപ്രവിശ്യയോട് ചേർന്നുള്ള ഹാഇൽ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അൽഷന്നാൻ പ്രദേശത്തിന്‍റെ കിഴക്കുഭാഗത്ത് വെള്ളിയാഴ്ച ഉച്ചക്ക് 12.03നാണ് ഭൂചലനമുണ്ടായത്.
റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് സൗദി ജിയോളജിക്കൽ സർവേ വക്താവ് താരിഖ് അബാ അൽഖൈൽ അറിയിച്ചു. നാഷനൽ സെസ്മിക് മോണിറ്ററിങ് നെറ്റുവർക്കിൽ ഭൂകമ്പം രേഖപ്പെട്ട ഉടൻ സാഹചര്യം നിരീക്ഷിച്ചു. എന്നാല്‍ തുടർചലനങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ 5.8 കിലോമീറ്റർ വ്യാപ്തിയിൽ ഇതിന്‍റെ ആഘാതം അനുഭവപ്പെട്ടു. ഖസീം, ഹാഇൽ പ്രവിശ്യകളിലെ പ്രദേശവാസികൾക്ക് ഏതാനും സെക്കൻഡ് നേരത്തേക്ക് ഇതിൻറെ പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
Read Also - വിമാന നിരക്ക് ഉയരുന്നതിനിടെ പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; എയര്‍പോര്‍ട്ട് യൂസര്‍ ഫീ വര്‍ധന ജൂലൈ മുതൽ