കുവൈത്തിൽ ഭൂചലനം; പിന്നാലെ തുടര്‍ചലനവും

പിന്നീട് തുടര്‍ ചലനവുമുണ്ടായി. 

earthquake recorded in kuwait

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭൂചലനം അനുഭവപ്പെട്ടു. വടക്ക് കിഴക്കൻ കുവൈത്തില്‍ ബുധനാഴ്ച വൈകിട്ടാണ് റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

കുവൈത്ത് നാഷണല്‍ സീസ്മിക് നെറ്റ്‍‍വര്‍ക്ക് ഫോർ സയന്‍റിഫിക് റിസര്‍ച്ച് ഈ വിവരം സ്ഥിരീകരിച്ചു. കുവൈത്ത് പ്രാദേശിക സമയം വൈകിട്ട് 4.46നാണ് ഭൂമിക്കടിയില്‍ ആറ് കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനമുണ്ടായത്. ഇതിന് ശേഷം വൈകിട്ട് 6.33ന് റിക്ടര്‍ സ്കെയിലില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലനവുമുണ്ടായി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

Read Also - വിലയിൽ ഞെട്ടിച്ച് ‘അൾട്രാ വൈറ്റ്'; ഈ വ‍ർഷത്തെ ഏറ്റവും വിലയേറിയ ഫാൽക്കൺ, ഒന്നും രണ്ടുമല്ല, 90 ലക്ഷത്തോളം രൂപ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios