മോതിരമണിഞ്ഞ വിരലുകള്‍ വൈറല്‍; നടി സുനൈനയും വ്ലോഗർ ഖാലിദ് അൽ അമേരിയും വിവാഹിതരാകുന്നു?
ഈയിടെ വിവാഹബന്ധം വേർപ്പെടുത്തിയ ഖാലിദ് അമേരി മോതിരം കൈമാറ്റത്തിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനോട് സമാനതയുള്ള ചിത്രം സുനൈനയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ദുബൈ: ദുബൈയിൽ നിന്നുള്ള പ്രശസ്ത വ്ലോഗർ ഖാലിദ് അൽ അമേരിയും തെന്നിന്ത്യൻ നടി സുനൈനയും വിവാഹിതരാകാൻ പോകുന്നുവെന്ന അഭ്യൂഹം സോഷ്യൽ മീഡിയയിൽ സജീവം. ഇരുവരും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളെ ചുറ്റിപ്പറ്റിയാണ് അഭ്യൂഹം.
ഈയിടെ വിവാഹബന്ധം വേർപ്പെടുത്തിയ ഖാലിദ് അമേരി മോതിരം കൈമാറ്റത്തിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനോട് സമാനതയുള്ള ചിത്രം സുനൈനയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിന് ഖാലിദ് അൽ അമേരി ലൈക്കും ഇട്ടിട്ടുണ്ട്. ഇതോടെയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. ഇരുവരും പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ജൂൺ 5നാണ് സുനൈന ഇൻസ്റ്റഗ്രാമിൽ വിവാഹനിശ്ചയ ചിത്രം പങ്കുവച്ചത്. എന്നാൽ പ്രതിശ്രുത വരനെക്കുറിച്ച് വെളിപ്പെടുത്തിയതുമില്ല. അതേസമയം, ജൂൺ 26ന് ഖാലിദ് അൽ അമേരി തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സമാനമായ ഒരു ചിത്രം പങ്കിട്ടു. അതിലും വധുവിനെ വെളിപ്പെടുത്തിയിട്ടില്ല.
സ്റ്റാൻഫോർഡ് ബിരുദധാരിയായ യൂട്യൂബർ ഖാലിദ് അൽ അമേരി യുഎഇയിലെ പ്രശസ്ത സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സറാണ്. മലയാളികള്‍ക്കും സുപരിചിതനായ വ്ലോഗറാണ് അദ്ദേഹം. അടുത്തിടെ ‘ടർബോ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഖാലിദ് മമ്മൂട്ടിയെ അഭിമുഖം ചെയ്ത് വലിയ ശ്രദ്ധ നേടിയിരുന്നു. കോസ്‌മെറ്റക്‌സ് കമ്പനിയായ പീസ്ഫുള്‍ സ്‌കിന്‍ കെയറിന്റെ സിഇഒയായ സലാമ മുഹമ്മദ് ആയിരുന്നു ഖാലിദ് അല്‍ അമേരിയുടെ ആദ്യ ഭാര്യ. ആറുമാസം മുമ്പാണ് ഇരുവരും വിവാഹമോചിതരായത്.