ജനസാഗരമായി നിരത്തുകള്‍, കൂടെ ചേര്‍ന്ന് കിരീടാവകാശിയും; റെക്കോര്‍ഡിട്ട് ദുബൈ റണ്‍
കഴിഞ്ഞ വര്‍ഷം 1.46 ലക്ഷം പേരാണ് ദുബൈ റണില്‍ പങ്കെടുത്തത്. ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ മറികടന്നത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ശൈഖ് സായിദ് റോഡിലേക്ക് ജനങ്ങള്‍ എത്തി തുടങ്ങിയിരുന്നു.
ദുബൈ: ദുബൈ നഗരം അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമായി മാറിയ കാഴ്ചയാണ് ഇന്ന് കാണാന്‍ സാധിച്ചത്. ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി നടന്ന ദുബൈ റണില്‍ പങ്കെടുത്തത് 1.93 ലക്ഷത്തിലേറെ ആളുകള്‍. ഞായറാഴ്ച രാവിലെ നടന്ന ദുബൈ റണില്‍ ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും കൂടിയായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൂടി പങ്കെടുത്തതോടെ ജനങ്ങളുടെ ആവേശം ഇരട്ടിയായി.
കഴിഞ്ഞ വര്‍ഷം 1.46 ലക്ഷം പേരാണ് ദുബൈ റണില്‍ പങ്കെടുത്തത്. ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ മറികടന്നത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ശൈഖ് സായിദ് റോഡിലേക്ക് ജനങ്ങള്‍ എത്തി തുടങ്ങിയിരുന്നു. ഇളം പച്ച നിറമുള്ള ജഴ്‌സിയായിരുന്നു രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നല്‍കിയത്. 5,10 കിലോമീറ്ററുകളിലായി രണ്ട് റൈഡുകളാണ് ഉണ്ടായിരുന്നത്. ആകെ 193,000 പേരാണ് ദുബൈ റണില്‍ പങ്കെടുത്തതെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. ജനങ്ങളെ ദുബൈ റണിന്റെ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ എത്തിക്കാന്‍ മെട്രോ പുലര്‍ച്ചെ 3.30 മുതല്‍ സര്‍വീസ് നടത്തിയിരുന്നു. ശൈഖ് സായിദ് റോഡ്, മുഹമ്മദ് ബിന്‍ റാഷിദ് ബുളിവാഡ് റോഡ്, ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബുളിവാഡ് റോഡ് എന്നിവിടങ്ങള്‍ ദുബൈ റണിനോട് അനുബന്ധിച്ച് രാവിലെ നാല് മണി മുതല്‍ 10 വരെ അടച്ചിട്ടിരുന്നു.
Read More - യുഎഇയില്‍ ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ്; തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍
യുഎഇയില്‍ സ്വകാര്യ മേഖലയ്ക്കും അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
അബുദാബി: യുഎഇ ദേശീയ ദിനവും സ്‍മരണ ദിനവും പ്രമാണിച്ച് സ്വകാര്യ മേഖലയ്ക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്ച വരെയായിരിക്കും രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധിയെന്ന് മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൊതുമേഖലയ്ക്ക് നേരത്തെ തന്നെ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
Read More - പൊതുസ്ഥലത്ത് ആളുകളെ സംഘടിപ്പിച്ച് ചൂതാട്ടം; പ്രവാസിക്ക് ജയില്‍ ശിക്ഷയും വന്‍തുക പിഴയും
പൊതുമേഖലാ സ്ഥാപനങ്ങളുടേതിന് സമാനമായി യുഎഇയിലെ ചില സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വാരാന്ത്യ അവധി ഞായറാഴ്ചയാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വാരാന്ത്യ അവധി ഉള്‍പ്പെടെ നാല് ദിവസത്തെ അവധി ലഭിക്കും. അവധിക്ക് ശേഷം ഡിസംബര്‍ അഞ്ചിനായിരിക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനം പുനഃരാരംഭിക്കുകയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറഞ്ഞിരുന്നു.