ദുബൈയില്‍ താമസിക്കുന്നവര്‍ ഒപ്പം കഴിയുന്നവരുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണം
Dubai REST ആപ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. എട്ട് സ്റ്റെപ്പുകളുള്ള നടപടിക്രമം ഇതിനായി ആപില്‍ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ കെട്ടിട ഉടമകളും ഡെവലപ്പര്‍മാരും പ്രോപ്പര്‍ട്ടി മാനേജ്‍മെന്റ് കമ്പനികളും വാടകക്കാരും ഈ എട്ട് ഘട്ടങ്ങളും പൂര്‍ത്തിയാക്കി തങ്ങള്‍ക്ക് ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
ദുബൈ: ദുബൈയില്‍ താമസിക്കുന്നവര്‍ തങ്ങള്‍ക്കൊപ്പം കഴിയുന്നവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. കെട്ടിട ഉടമകള്‍, പ്രോപ്പര്‍ട്ടി മാനേജ്‍മെന്റ് കമ്പനികള്‍, വാടകക്കാര്‍ എന്നിവര്‍ക്കെല്ലാം ഇത് നിര്‍ബന്ധമാണെന്ന് ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലോ വാടകയ്ക്കോ കഴിയുന്നവര്‍ തങ്ങള്‍ക്ക് ഒപ്പം താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണമെന്നാണ് അറിയിപ്പ്.
Dubai REST ആപ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. എട്ട് സ്റ്റെപ്പുകളുള്ള നടപടിക്രമം ഇതിനായി ആപില്‍ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ കെട്ടിട ഉടമകളും ഡെവലപ്പര്‍മാരും പ്രോപ്പര്‍ട്ടി മാനേജ്‍മെന്റ് കമ്പനികളും വാടകക്കാരും ഈ എട്ട് ഘട്ടങ്ങളും പൂര്‍ത്തിയാക്കി തങ്ങള്‍ക്ക് ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. താമസിക്കുന്ന എല്ലാവരുടെയും വ്യക്തിവിവരങ്ങളും എമിറേറ്റ്സ് ഐഡിയും ഇതിനായി നല്‍കേണ്ടതുണ്ട്.
ഒരുതവണ രജിസ്റ്റര്‍ ചെയ്‍താല്‍ പിന്നീടുള്ള വാടക കരാറുകളില്‍ ഇവരുടെ വിവരങ്ങള്‍ സ്വമേധയാ ചേര്‍ക്കപ്പെടും. Dubai REST ആപ് ഓപ്പണ്‍ ചെയ്ത ശേഷം ആദ്യമായി ഉപയോഗിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ശേഷം Individual എന്ന ഭാഗം തെരഞ്ഞെടുത്ത് UAE PASS ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. ലോഗിന്‍ വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷം ലഭിക്കുന്ന ഡാഷ്ബോഡില്‍ നിന്ന് നിങ്ങളുടെ പ്രോപ്പര്‍ട്ടി തെരഞ്ഞെടുക്കണം. തുടര്‍ന്ന് മാനേജ് കോഒക്യുപ്പന്റ്സ് എന്ന മെനു സെലക്ട് ചെയ്ത് പ്രൊസീഡ് ക്ലിക്ക് ചെയ്യണം. ഇതില്‍ Add more എന്ന് നല്‍കി ഒപ്പം താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങള്‍ ചേര്‍ക്കുകയാണ് വേണ്ടത്.
ഓരോരുത്തരുടെയും എമിറേറ്റ്സ് ഐഡിയും ജനന തീയ്യതിയും നല്‍കിയ ശേഷം വെരിഫൈ ബട്ടണ്‍ ക്ലിക്ക് ചെയ്യാം. കുടുംബാംഗങ്ങളും അല്ലാതെയുമായി നിങ്ങള്‍ക്കൊപ്പം ആ പ്രോപ്പര്‍ട്ടിയില്‍ താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങള്‍ ചേര്‍ക്കേണ്ടതുണ്ട്. ഡിലീറ്റ് ഐക്കണ്‍ ഉപയോഗിച്ച് വേണമെങ്കില്‍ പേരുകള്‍ നീക്കം ചെയ്യുകയും ചെയ്യാം. വിവരങ്ങള്‍ നല്‍കുന്നത് പൂര്‍ത്തിയായാല്‍ സബ്‍മിറ്റ് ചെയ്യണം.
Read also: നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ അപ്രതീക്ഷിത പരിശോധന; നിരവധിപ്പേര്‍ അറസ്റ്റില്‍