എല്ലാം പെര്‍ഫെക്ട്, ദുബായ് എമിഗ്രേഷന്റെ സെക്യൂരിറ്റി ശൃംഖലയ്ക്ക് ഐഎസ്ഒ അംഗീകാരം

യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും  ദുബായ് ഭരണാധികാരിയുമായ  ശൈഖ്‌ മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തുമിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഞങ്ങൾ പ്രവർത്തിക്കുന്നത്.

Dubai Residency obtains ISO certification in the field of Security and Resilience

ദുബായ്: ശക്തമായ സുരക്ഷയും പ്രതിരോധവും നടപ്പിലാക്കിയതിന് ദുബായ് എമിഗ്രേഷന് ഡിപ്പാർട്ട്മെന്റിന് ഐഎസ്ഒ 22320 അംഗീകാരം ലഭിച്ചു. ബ്രിട്ടീഷ് സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് (BSI) നടത്തിയ പരിശോധനയിൽ  അവരുടെ മാനദണ്ഡങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഉറപ്പുവരുത്തിയതിനാണ് അടിയന്തര മാനേജ്മെന്റിലെ ഏറ്റവും പ്രധാനപ്പെട്ട ആഗോള  മാനദണ്ഡങ്ങളിൽ ഒന്നായ ഈ ബഹുമതി ദുബായ് ഇമിഗ്രേഷന് ലഭിച്ചത്.

ദുബായ് ഇമിഗ്രേഷന്റെ സുരക്ഷാ ശൃംഖലകളും പ്രത്യേകിച്ച്, ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട്ട് കമെന്റ്റ് ആൻഡ് കൺട്രോൾ  സെന്റർ വഴി അടിയന്തര മാനേജ്മെന്റ്, ഫലപ്രദമായ പ്രതികരണം എന്നിവയുടെ എല്ലാ ആവശ്യകതകളും, ഉന്നത നിലവാരത്തോടെ നടപ്പാക്കിയതിനാണ് സർട്ടിഫിക്കേഷൻ. 

ബിഎസ്‌ഐ അധികാരികളിൽ നിന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അംഗീകാരം ഏറ്റുവാങ്ങി. ചടങ്ങിൽ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ദുബായ് എയർപോർട്ട് ഇമിഗ്രേഷൻ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ  മേജർ ജനറൽ തലാൽ അഹ്‌മദ്‌ അൽ ഷൻഖീതി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ  സംബന്ധിച്ചു.

ഈ നേട്ടം, ദുബായ് എയർപോർട്ടിലെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന സ്മാർട്ട് കാമൻഡ് ആൻഡ് കൺട്രോൾ  സെന്ററിന്റെയും, ഡിപ്പാർട്ട്മെന്റിന്റെ മൊത്തത്തിലുമുള്ള- സെക്യൂരിറ്റി നെറ്റ് വർക്കിന്റെയും മൂല്യംഉയർത്തുന്നുവെന്ന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു. 

യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും  ദുബായ് ഭരണാധികാരിയുമായ  ശൈഖ്‌ മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തുമിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഞങ്ങൾ പ്രവർത്തിക്കുന്നത്.  സുരക്ഷയും പ്രതിരോധവും വർധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങൾക്കുള്ള അന്താരാഷ്ട്ര അംഗീകാരമാണ് ഐഎസ്‌ഒ 22320 സർട്ടിഫിക്കറ്റ്. ആഗോള മാനദണ്ഡങ്ങൾ പ്രകാരം  സർക്കാർ പ്രവർത്തനങ്ങളിൽ ഉന്നതമായ മികവുകൾ നേടാൻ ദുബായ് ഇമിഗ്രേഷൻ പ്രതിജ്ഞാബദ്ധതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബുർജ് ഖലീഫയുടെ റെക്കോർഡ് തകർക്കാൻ ജിദ്ദ ടവർ; 2028ൽ പൂർത്തിയാകും, കെട്ടിടത്തിന്‍റെ ഉയരം ഒരു കിലോമീറ്ററിലേറെ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios