തിരക്കേറിയ റോഡില്‍ തലയണയിട്ട് കിടന്ന് പ്രവാസി; വീഡിയോ വൈറലായതോടെ അറസ്റ്റ്
വളരെ തിരക്ക് പിടിച്ച റോഡിലെ കാല്‍നടപ്പാതയില്‍ ശാന്തമായി കിടക്കുന്ന പ്രതിയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ദുബൈ: ദുബൈ ദേരയിലെ തിരക്കേറിയ റോഡിനു കുറുകെ തലയണയുമിട്ട് കിടന്ന് വീഡിയോ എടുത്ത ഏഷ്യന്‍ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. അല്‍ മുറാഖബത്തിലെ സലാ അല്‍ ദിന്‍ സ്ട്രീറ്റില്‍ ചൊവാഴ്ചയാണ് സംഭവം നടന്നത്.
വളരെ തിരക്ക് പിടിച്ച റോഡിലെ കാല്‍നടപ്പാതയില്‍ ശാന്തമായി കിടക്കുന്ന പ്രതിയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്യുന്നതിന് മുന്‍പ് തന്നെ നിരവധി പേര്‍ അത് പങ്കുവച്ചിരുന്നു. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടപ്പെടുത്താന്‍ ശ്രമിച്ചതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Read More: വിമാനത്താവളത്തില്‍ കൊറിയന്‍ ബാന്‍ഡിന് നേര്‍ക്ക് അസഭ്യവര്‍ഷം; വീഡിയോ പ്രചരിച്ചതോടെ യുവാവ് അറസ്റ്റില്‍
കഞ്ചാവുമായി അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായി; പ്രവാസി വനിതയെ കുറ്റവിമുക്തയാക്കി
ദുബൈ: ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ കഞ്ചാവുമായി പിടിയിലായ പ്രവാസി വനിതയെ കോടതി കുറ്റ വിമുക്തയാക്കി. ദുബൈ ക്രിമിനല്‍ കോടതിയിലായിരുന്നു കേസ് നടപടികള്‍. സൗത്ത് അമേരിക്കന്‍ സ്വദേശിനിയില്‍ നിന്നാണ് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ച് കഞ്ചാവ് കണ്ടെടുത്തത്.
യുഎഇയില്‍ ഈ വര്‍ഷം ആദ്യം പ്രാബല്യത്തില്‍ വന്ന പുതിയ ലഹരി നിയമ പ്രകാരമാണ് കോടതി ഇവരെ വെറുതെ വിട്ടത്. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. വിമാനത്താവളത്തില്‍ വെച്ച് ലഗേജ് പരിശോധിച്ചപ്പോള്‍ രണ്ട് സിഗിരറ്റ് റോളുകളിലായി കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തുകയായിരുന്നു. 61 ഗ്രാം കഞ്ചാവാണ് ഇങ്ങനെ യുവതി നാട്ടില്‍ നിന്ന് കൊണ്ടുവന്നത്. കഞ്ചാവ് കൊണ്ടുവന്ന വിവരം ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. എന്നാല്‍ ഇത് തന്റെ സ്വകാര്യ ഉപയോഗത്തിനുള്ളതായിരുന്നെന്ന് ഇവര്‍ വാദിച്ചു.
Read More: കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കമിതാക്കളുടെ പണം കവര്‍ന്നു; രണ്ട് പ്രതികള്‍ക്ക് ജയില്‍ശിക്ഷ
യുവതിയുടെ മൂത്രം പരിശോധിച്ചപ്പോള്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി തെളിഞ്ഞു. ഇവര്‍ക്കെതിരെ മറ്റ് കേസുകളും ഉണ്ടായിരുന്നില്ല. ആദ്യത്തെ തവണ കുറ്റം ചെയ്‍ത ആളായതിനാല്‍ രാജ്യത്തെ പുതിയ മയക്കുമരുന്ന് നിയമം അനുസരിച്ച് ശിക്ഷാ ഇളവ് വേണമെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇതോടെ കോടതി ഇവരെ കുറ്റവിമുക്തയാക്കുകയായിരുന്നു.