വർണാഭമായ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ദുബൈ കെഎംസിസി
സൗജന്യ മെഡിക്കൽ ക്യാമ്പ്, കുട്ടികളുടെ കലാപ്രകടനങ്ങൾ, സാംസ്കാരിക സമ്മേളനം എന്നിങ്ങനെ നടന്ന പരിപാടികള്‍ ദുബൈയിലെ ഇന്ത്യൻ കോൺസുൽ ഉത്തം ചന്ദ് ഉദ്ഘാടനം ചെയ്തു.
ദുബൈ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം വർണാഭമായ വിവിധ പരിപാടികളോടെ ദുബൈ കെഎംസിസി ആഘോഷിച്ചു. കെഎംസിസി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തി. സൗജന്യ മെഡിക്കൽ ക്യാമ്പ്, കുട്ടികളുടെ കലാപ്രകടനങ്ങൾ, സാംസ്കാരിക സമ്മേളനം എന്നിങ്ങനെ നടന്ന പരിപാടികള്‍ ദുബൈയിലെ ഇന്ത്യൻ കോൺസുൽ ഉത്തം ചന്ദ് ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് ഹുസൈൻ അൽ സെയിദ് (ദുബൈ മുൻസിപാലിറ്റി) മുഖ്യാതിഥിയായി പങ്കടുത്തു. കെഎംസിസി ആക്ടിങ് പ്രസിഡണ്ട് ഇബ്രാഹിം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി മുഖ്യപ്രഭാഷണം നടത്തി. സാലിഹ് കോട്ടപ്പള്ളി (ഗൾഫ് മാധ്യമം) വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ സ്വാഗതം പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ ദേശീയ നേതാക്കളെ അനുസ്മരിച്ച് കുട്ടികൾ നടത്തിയ വേഷപ്രകടനം ശ്രദ്ധേയമായി. ഭാരവാഹികളായ എം.സി ഹുസൈനാർ ഹാജി, ഒ.കെ ഇബ്രാഹിം, മുസ്തഫ വേങ്ങര, മുഹമ്മദ് പട്ടാമ്പി. റയീസ് തലശേരി, നിസാമുദ്ദീൻ കൊല്ലം, അഡ്വ ഇബ്രാഹീം ഖലീൽ വനിതാ വിംങ്ങ് നേതാക്കളായ റാബിയ സത്താർ, സറീന ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.
സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയില്‍ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം
റിയാദ്: സൗദി അറേബ്യയിൽ ഇന്ത്യൻ എംബസി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ആഘോഷം രാവിലെ എട്ടിന് ഉപസ്ഥാനപതി എൻ. രാം പ്രസാദ് പതാക ഉയർത്തിയതോടെ ആരംഭിച്ചു. രാഷ്ട്രപതിയുടെ സ്വതന്ത്ര്യദിന സന്ദേശം അദ്ദേഹം വായിച്ചു. പ്രവാസി കലാകാരന്മാർ ദേശഭക്തി ഗാനം ആലപിച്ചു.
ക്ഷണിക്കപ്പെട്ട അതിഥികൾ, നയതന്ത്രജ്ഞർ, സൗദി പൗരന്മാർ, പത്രപ്രവർത്തകർ, പ്രവാസി ഇന്ത്യക്കാർ ഉൾപ്പെടെ എഴുന്നൂറോളം ആളുകൾ ആഘോഷത്തിൽ പങ്കുകൊണ്ടതായി എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ’ആസാദി കാ അമൃത് മഹോത്സവ’മായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ഇന്ത്യൻ എംബസികൾക്കുമൊപ്പം സൗദിയിലെ ഇന്ത്യൻ മിഷനും പ്രവാസി സമൂഹവും നിരവധി സാംസ്കാരിക വാണിജ്യ പരിപാടികൾ സംഘടിപ്പിക്കുകയും അതിൽ പങ്കാളികളാവുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രമേള, ഗോൾഫ് ടൂർണമെൻറ്, പ്രഭാഷണ പരമ്പര, വിവിധ പ്രദർശനങ്ങൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികളാണ് റിയാദിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ചത്.
Read also: സ്വാതന്ത്ര്യത്തിന്‍റെ 75 വർഷം; 'പഞ്ച് പ്രാൺ' പ്രഖ്യാപിച്ച് പ്രധാനമന്ത്രി