അപകടത്തില്‍പ്പെട്ടതിലേറെയും കുടുംബത്തോടൊപ്പം യാത്ര ചെയ്തവര്‍'; ഹെല്‍പ്‍ലൈന്‍ തുറന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്
അപകടത്തെ തുടര്‍ന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് 24 മണിക്കൂര്‍ സഹായം ലഭ്യമാക്കുന്ന പ്രത്യേക ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ സജ്ജമാക്കിയിട്ടുണ്ട്.
കരിപ്പൂര്‍: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനം വന്ദേ ഭാരത് ദൗത്യത്തില്‍പ്പെട്ടതെന്ന് സ്ഥിരീകരിച്ച് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. വിമാനത്തില്‍ ഉണ്ടായിരുന്നതില്‍ ഭൂരിഭാഗവും കുടുംബങ്ങളാണെന്നും ഇതില്‍ 174 മുതിര്‍ന്നവരും 10 കുട്ടികളുമുണ്ടായിരുന്നെന്നും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉന്നത ഉദ്യോഗസ്ഥന്‍ നീരജ് അഗര്‍വാളിനെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാരും ആറ് ജീവനക്കാരും ഉള്‍പ്പെടെ വിമാനത്തിൽ ആകെ 190 പേരാണ് ഉണ്ടായിരുന്നത്.
അപകടത്തെ തുടര്‍ന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് 24 മണിക്കൂര്‍ സഹായം ലഭ്യമാക്കുന്ന പ്രത്യേക ഹെല്‍പ്‍ ലൈന്‍ നമ്പര്‍ സജ്ജമാക്കിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ട വിമാനവും അതിലെ യാത്രക്കാരുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് കോണ്‍സുലേറ്റിന്റെ 056 546 3903, 0543090572, 0543090572, 0543090575 എന്ന ഹെല്‍പ്‍ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹെല്പ് ഡെസ്ക് നമ്പർ- ഹെല്‍പ് ഡെസ്ക്- ഇ പി ജോണ്‍സണ്‍- 0504828472, അബ്ദുള്ള മള്ളിച്ചേരി- 0506266546, ഷാജി ജോണ്‍- 0503675770, ശ്രീനാഥ്- 0506268175.
വന്ദേ ഭാരത് ദൗത്യത്തിലുള്ള ദുബായ് കരിപ്പൂര്‍ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനാപകടത്തിൽ മരണം ആറായി. പൈലറ്റിന് പുറമെ കോഴിക്കോട് സ്വദേശികളായ രണ്ട് യാത്രക്കാരും മരിച്ചു. മലപ്പുറത്തെ ആശുപത്രിയിലെത്തിച്ച സ്ത്രീയും രണ്ട് കുട്ടികളും മരിച്ചെന്ന് മലപ്പുറം ഡിഎംഒ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. പൈലറ്റ് ഡിവി സാഥെ, കോഴിക്കോട് സ്വദേശികളായ ഷറഫുദ്ദീൻ, രാജീവ് എന്നിവരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് എത്തിച്ചിരുന്നത്.
എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിംങ് വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവര്‍ക്കും സാരമായ പരിക്കുണ്ട്. ടേബിൾടോപ്പ് റൺവേയിൽ ഇറങ്ങിയ വിമാനം സ്ഥാനം തെറ്റി റൺവേയിൽ നിന്ന് തെറ്റി താഴേക്ക് വീഴുകയായിരുന്നു. മുപ്പത് അടി താഴ്ചയിലേക്ക് വീണ വീമാനത്തിന്‍റെ മുൻഭാഗം പിളര്‍ന്ന് മാറി.
കരിപ്പൂര്‍ വിമാനാപകടം: വിവരങ്ങള്‍ അറിയാന്‍ 0495 2376901 എന്ന നമ്പര്‍
ചുറ്റുമുള്ള സ്വകാര്യ ആശുപത്രികളിലേക്കും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കോഴിക്കോട്ടെ വിവിധ ആശുപത്രികളിലേക്കുമാണ് പരിക്കേറ്റവരെ എത്തിച്ച് കൊണ്ടിരിക്കുന്നത്. ഇത് വരെ ആശുപത്രിയിലെത്തിച്ച എല്ലാവര്‍ക്കും അതീവ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിൽ ബുക്ക് ചെയ്ത യാത്രക്കാരുടെ പട്ടിക ഇങ്ങനെ