ദുബൈയിൽ നിന്ന് പറന്ന വിമാനത്തിന് എമർജൻസി ലാൻഡിങ്; നിലത്തിറക്കിയത് കറാച്ചിയിൽ, മെഡിക്കൽ എമർജൻസിയെന്ന് വിശദീകരണം

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഫ്ലൈദുബൈ എഫ്ഇസെഡ് 569 വിമാനമാണ് ജൂലൈ 10ന് കറാച്ചിയിലേക്ക് തിരിച്ചുവിട്ടത്.

Dubai flight makes emergency landing in Karachi

ദുബൈ: ദുബൈയില്‍ നിന്ന് പുറപ്പെട്ട ഫ്ലൈദുബൈ വിമാനത്തിന് കറാച്ചിയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്. കൊളംബോയിലേക്ക് തിരിച്ച വിമാനമാണ് ബുധനാഴ്ച അടിയന്തരമായി നിലത്തിറക്കിയത്. മെഡിക്കല്‍ എമര്‍ജന്‍സി മൂലമാണ് വിമാനം നിലത്തിറക്കിയതെന്ന് എയര്‍ലൈന്‍ വക്താവ് അറിയിച്ചു. യാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. 

Read Also -  എയർപോർട്ട് പരിസരത്ത് അലഞ്ഞുതിരിയുന്നതായി വിവരം; ഉദ്യോഗസ്ഥന് സംശയം, ഒടുവിൽ കാണാതായ യുവാവിനെ കണ്ടെത്തി

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഫ്ലൈദുബൈ എഫ്ഇസെഡ് 569 വിമാനമാണ് ജൂലൈ 10ന് കറാച്ചിയിലേക്ക് തിരിച്ചുവിട്ടത്. തുടര്‍ന്ന് എട്ടു മണിക്കൂറിന് ശേഷം വിമാനം യാത്ര തുടരുകയായിരുന്നു. യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ എയര്‍ലൈന്‍ ക്ഷമാപണം നടത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios