ദുബൈ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ക്ലാസുകള്‍ വേണ്ട; തിയറി, റോഡ് ടെസ്റ്റുകള്‍ ഒരുമിച്ച്, അവസരം ഒറ്റത്തവണ മാത്രം
ഒരു തവണ ഇത്തരത്തില്‍ തിയറി, റോഡ് ടെസ്റ്റുകള്‍ക്ക് ഹാജരാവുന്നവര്‍ അതില്‍ പരാജയപ്പെട്ടാല്‍ പിന്നീട് സാധാരണ നിലയിലുള്ള ഡ്രൈവിങ് ക്ലാസുകള്‍ക്ക് ചേര്‍ന്ന് പഴയതു പോലുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കേണ്ടി വരുും.
ദുബൈ: ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാതെയും തിയറി, റോഡ് ടെസ്റ്റുകള്‍ക്ക് ഒരുമിച്ച് ഹാജരായും എളുപ്പത്തില്‍ ദുബൈയിലെ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാന്‍ പ്രവാസികള്‍ക്ക് സുവര്‍ണാവസരം. ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അവതരിപ്പിച്ചിരിക്കുന്ന പുതിയ പദ്ധതിയുടെ പേരും 'ഗോള്‍ഡന്‍ ചാന്‍സ്' എന്ന് തന്നെയാണ്. ഒരു തവണ മാത്രമാണ് ഗോള്‍ഡന്‍ ചാന്‍സ് ഉപയോഗപ്പെടുത്താന്‍ സാധിക്കുക എന്നും അറിയിച്ചിട്ടുണ്ട്. എല്ലാ രാജ്യക്കാര്‍ക്കും ഇത് ഉപയോഗപ്പെടുത്താം.
ഗോള്‍ഡന്‍ ചാന്‍സ് ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ സ്വന്തം രാജ്യത്തെ സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. ഇതിന് പുറമെ ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി നടത്തുന്ന തിയറി, റോഡ് പരീക്ഷകള്‍ പാസാവുകയും വേണം. എന്നാല്‍ പതിവില്‍ നിന്ന് വിപരീതമായി ഒറ്റത്തവണയായി ഈ രണ്ട് ടെസ്റ്റുകള്‍ക്കും ഹാജരാവാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. ഡ്രൈവിങ് ടെസ്റ്റിന് ഹാജരാവുന്നതിന് മുമ്പുള്ള ക്ലാസുകള്‍ ഒന്നും ആവശ്യമില്ലെന്നതും ഗോള്‍ഡന്‍ ചാന്‍സ് പദ്ധതിയുടെ സവിശേഷതയാണ്.
ഏപ്രില്‍ ഒന്ന് മുതല്‍ തന്നെ പദ്ധതി പ്രാബല്യത്തിലുണ്ടെന്ന് യുഎഇയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ആര്‍ടിഎ വെബ്‍സൈറ്റിലൂടെ അപേക്ഷ നല്‍കേണ്ട രീതിയും സോഷ്യല്‍ മീഡിയയിലൂടെ വിവരിച്ചിട്ടുണ്ട്. അപേക്ഷാ നടപടികള്‍ പൂര്‍ത്തിയായ ശേഷം നിയമപ്രകാരമുള്ള ഫീസും അടച്ച് നേരിട്ടുതന്നെ അപേക്ഷകര്‍ക്ക് ടെസ്റ്റിന് ഹാജരാവാം.
'ഗോള്‍ഡന്‍ ചാന്‍സ്' ഒറ്റത്തവണ മാത്രം ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന പദ്ധതിയാണെന്നും അധികൃതര്‍ പ്രത്യേകം ഓര്‍മിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു തവണ ഇത്തരത്തില്‍ തിയറി, റോഡ് ടെസ്റ്റുകള്‍ക്ക് ഹാജരാവുന്നവര്‍ അതില്‍ പരാജയപ്പെട്ടാല്‍ പിന്നീട് സാധാരണ നിലയിലുള്ള ഡ്രൈവിങ് ക്ലാസുകള്‍ക്ക് ചേര്‍ന്ന് പഴയതു പോലുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കേണ്ടി വരുും.
അതേസമയം 43 രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഒരു തരത്തിലുമുള്ള ടെസ്റ്റുകള്‍ക്ക് ഹാജരാവാതെ തങ്ങളുടെ സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് യുഎഇ ഡ്രൈവിങ് ലൈസന്‍സാക്കി മാറ്റാന്‍ സാധിക്കും. അതിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ... 43 രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യുഎഇയില്‍ ഡ്രൈവിങ് ടെസ്റ്റില്ലാതെ ലൈസന്‍സ് എടുക്കാം