രേഖകളില്ലാത്ത പ്രവാസികളെ പിടികൂടാന്‍ പരിശോധന; നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി

ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോരിറ്റി ഉദ്യോഗസ്ഥരും മറ്റ് വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള പരിശോധകരുമാണ് കഴിഞ്ഞ ദിവസം ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളിലുള്ള വര്‍ക്ക് സൈറ്റുകളില്‍ ഉള്‍പ്പെടെ എത്തി പരിശോധന നടത്തിയത്. 

Drive against illegal expat workers stepped up in Bahrain may caught during inspections

മനാമ: ബഹ്റൈനില്‍ മതിയായ രേഖകളില്ലാതെയും നിയമ വിരുദ്ധമായും ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താനായി അധികൃതര്‍ പരിശോധന തുടങ്ങി. ദക്ഷിണ ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം ലേബര്‍ ഇന്‍സ്‍പെക്ടര്‍മാര്‍ എത്തി പരിശോധന നടത്തിയത്. നിയമ ലംഘകര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചതായും അറിയിച്ചിട്ടുണ്ട്. 

Read also: ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു; നിയമ ലംഘനം കണ്ടെത്താന്‍ പരിശോധന

ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോരിറ്റി ഉദ്യോഗസ്ഥരും മറ്റ് വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള പരിശോധകരുമാണ് കഴിഞ്ഞ ദിവസം ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളിലുള്ള വര്‍ക്ക് സൈറ്റുകളില്‍ ഉള്‍പ്പെടെ എത്തി പരിശോധന നടത്തിയത്. തൊഴിലാളികളുടെ വിരലടയാളം ശേഖരിച്ച് അതുപയോഗിച്ച് വിവരങ്ങള്‍ പരിശോധിച്ചു. തൊഴില്‍ വിപണി സംബന്ധമായതും ഇമിഗ്രേഷന്‍ നിയമങ്ങളുടേത് ഉള്‍പ്പെടെയുള്ള മറ്റ് നിയമലംഘനങ്ങളും പരിശോധനയില്‍ കണ്ടെത്താന്‍ സാധിച്ചതായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. കണ്ടെത്തിയ നിയമലംഘനങ്ങളില്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്‍തു.

Read also: സൗദിയില്‍ മൂന്നു മാസം ശമ്പളം മുടങ്ങിയാല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴിലുടമയെ മാറ്റാം

രാജ്യത്തെ തൊഴില്‍ വിപണിയിലുള്ള തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നതെന്ന്  ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോരിറ്റി അറിയിച്ചു. നിയമലംഘകരായ തൊഴിലാളികള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനാണിത്. ഇത്തരം തൊഴിലാളികള്‍ രാജ്യത്ത് ജോലി ചെയ്യുന്നതായി ശ്രദ്ധയില്‍ പെടുകയാണെങ്കിലോ തൊഴില്‍ വിപണിയുമായി ബന്ധപ്പെട്ട മറ്റ് നിയമലംഘനങ്ങള്‍ കണ്ടെത്തുകയാണെങ്കിലോ അക്കാര്യം അധികൃതരെ യഥാസമയം അറിയിക്കണമെന്നും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോരിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Read also: അനാശാസ്യ പ്രവര്‍ത്തനം; കുവൈത്തില്‍ പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം

Latest Videos
Follow Us:
Download App:
  • android
  • ios