സൗദിയിലെ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഉംറക്ക് അനുമതി
പുതിയ ഉംറ സീസണ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന സാഹചര്യത്തിലാണ് ഉംറ പെര്‍മിറ്റുകള്‍ വീണ്ടും അനുവദിച്ച് തുടങ്ങിയത്.
റിയാദ്: സൗദിയിലെ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഉംറ അനുവദിച്ചു തുടങ്ങി. ഇഅ്തമര്‍നാ, തവക്കല്‍നാ എന്നീ മൊബൈല്‍ ആപ്പുകളില്‍ ഒന്നുവഴിയാണ് ഉംറ അനുമതി പത്രത്തിനായി അപേക്ഷിക്കേണ്ടത്. ഞായറാഴ്ച മുതല്‍ ബുക്ക് ആപ്പുകള്‍ വഴിബുക്ക് ചെയ്യുന്നവര്‍ക്കാണ് പെര്‍മിറ്റുകള്‍ ലഭിച്ച് തുടങ്ങിയത്.
പുതിയ ഉംറ സീസണ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന സാഹചര്യത്തിലാണ് ഉംറ പെര്‍മിറ്റുകള്‍ വീണ്ടും അനുവദിച്ച് തുടങ്ങിയത്. ജൂലൈ 30 മുതലുള്ള പെര്‍മിറ്റുകളാണ് അനുവദിച്ച് തുടങ്ങിയത്. രാത്രി 12 മുതല്‍ രണ്ട് മണിക്കൂര്‍ വീതമുള്ള 12 ബാച്ചുകളായാണ് ഉംറക്കുള്ള സമയം ക്രമകീരിച്ചിട്ടുള്ളത്.
സൗദിയില്‍ പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 10,937 നിയമലംഘകര്‍
പുതിയ ഉംറ സീസണിലെത്തുന്നത് ഒരു കോടി തീർഥാടകർ
റിയാദ്: ജൂലൈ 30ന് ആരംഭിക്കുന്ന പുതിയ ഉംറ സീസണിൽ ഒരു കോടി തീർഥാടകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ഹജ്ജ്, ഉംറ ദേശീയ കമ്മിറ്റി ഡെപ്യൂട്ടി ചെയർമാൻ ഹാനി അൽഅംറി പറഞ്ഞു. സീസൺ ആരംഭിക്കാനിരിക്കെ ഉംറ സേവനങ്ങൾക്കായി സൗദി കമ്പനികളുടെയും സ്ഥാപനങ്ങളുടെയും എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വിദേശ ഏജന്റുമാരുടെയും പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടുണ്ട്.
സൗദി അറേബ്യയില്‍ അഞ്ഞൂറിലധികം ഉംറ സർവിസ് കമ്പനികൾ തീർഥാടകരുടെ സേവനത്തിനായുണ്ടാകും. പരിശീലനം നേടിയ സ്വദേശികളാണ് ഇവയില്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിലായി ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകാരം നൽകിയ രണ്ടായിരത്തിലധികം ഏജൻറുമാരുമുണ്ട്. സംഘങ്ങളായും വ്യക്തികളായും വരാൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക് അതിന് അനുസൃതമായ പാക്കേജുകൾ തയാറാക്കിയിട്ടുണ്ട്. ഇങ്ങനെ പാക്കേജുകൾ തെരഞ്ഞെടുത്ത് വരാൻ ആവശ്യമായ നടപടികൾക്ക് ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച 34 പ്രാദേശിക, അന്തർദേശീയ ഇലക്ട്രോണിക് റിസർവേഷൻ പ്ലാറ്റ്‌ഫോമുകളും ഉണ്ട്.
22 വര്‍ഷം കാത്തിരുന്ന മകന്‍ സൗദിയില്‍ നിന്നെത്തി, നാലാം ദിവസം ഉമ്മ മരിച്ചു
അമുസ്‌ലിം മാധ്യമപ്രവര്‍ത്തകന് മക്കയില്‍ പ്രവേശിക്കാന്‍ സഹായം നല്‍കി; സൗദി പൗരനെ അറസ്റ്റ് ചെയ്തു
റിയാദ്: അമേരിക്കന്‍ പൗരനായ അമുസ്‌ലിം പത്രപ്രവര്‍ത്തകന് മക്കയില്‍ പ്രവേശിക്കാന്‍ സൗകര്യം നല്‍കിയ സൗദി പൗരനെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറി. മുസ്ലിംകള്‍ക്കുള്ള ട്രാക്കിലൂടെ മാധ്യമപ്രവര്‍ത്തകനെ സൗദി പൗരന്‍ മക്കയിലേക്ക് കടത്തുകയായിരുന്നു. മുസ്ലിംകളല്ലാത്തവര്‍ക്ക് മക്കയില്‍ പ്രവേശിക്കാന്‍ വിലക്കുണ്ട്.
അതിന്റെ ലംഘനമാണ് സൗദി പൗരന്‍ ചെയ്തത്. മുസ്‌ലിം ട്രാക്കിലൂടെ അമുസ്‌ലിം മാധ്യമ പ്രവര്‍ത്തകനെ കൊണ്ടുപോവുകയും മക്കയിലേക്കുളള പ്രവേശനം സുഗമമാക്കുകയും ചെയ്തത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും റീജനല്‍ പൊലീസ് മാധ്യമ വക്താവ് പറഞ്ഞു. സൗദിയിലേക്ക് വരുന്ന എല്ലാവരും രാജ്യത്തെ നിയമങ്ങള്‍, പ്രത്യേകിച്ചും ഇരു ഹറമുകളുമായും പുണ്യസ്ഥലങ്ങളുമായും ബന്ധപ്പെട്ട നിയമങ്ങള്‍ മാനിക്കുകയും പാലിക്കുകയും വേണം.
ഇക്കാര്യത്തിലുള്ള ഏതു നിയമലംഘനവും വെച്ചുപൊറുപ്പിക്കാനാവാത്ത കുറ്റകൃത്യമായി കണക്കാക്കപ്പെടും. ബന്ധപ്പെട്ട നിയമങ്ങള്‍ക്കനുസൃതമായി കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കും. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് മക്കയില്‍ പ്രവേശിച്ച് കുറ്റകൃത്യം നടത്തിയ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനെതിരായ കേസ് നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും മക്ക പോലീസ് അറിയിച്ചു.