സൗദിയിൽ ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചു, മുൻപ് ഹജ്ജ് നിർവഹിക്കാത്തവർക്ക് മുൻഗണന
‘നുസ്ക്’ ആപ്ലിക്കേഷൻ വഴിയോ ഇലക്ട്രോണിക് പോർട്ടൽ വഴിയോ രജിസ്‌ട്രേഷൻ നടത്താം
![Domestic Hajj registration has started in Saudi Arabia, priority for those who have not performed Hajj before Domestic Hajj registration has started in Saudi Arabia, priority for those who have not performed Hajj before](https://static-gi.asianetnews.com/images/01j9969wsp6saj4cwptjd6rwxn/fotojet---2024-10-03t175943.286_363x203xt.jpg)
റിയാദ്: ഈ വർഷത്തെ ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചു. സൗദിയിലെ പൗരന്മാർക്കും വിദേശികളായ താമസക്കാർക്കുമുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടിലൂടെ അറിയിച്ചു. ‘നുസ്ക്’ ആപ്ലിക്കേഷൻ വഴിയോ ഇലക്ട്രോണിക് പോർട്ടൽ വഴിയോ ആണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്.
ഹജ്ജ് ആഗ്രഹിക്കുന്നവർ തങ്ങളുടെ ആരോഗ്യസ്ഥിതി, കൂടെയുള്ളവർ എന്നിവ സംബന്ധിച്ച വിവരങ്ങൾ പൂർണമായും രേഖപ്പെടുത്തിയിരിക്കണം. അപേക്ഷ സ്വീകരിച്ചുകഴിഞ്ഞാൽ പാക്കേജുകൾ ലഭ്യമായാലുടൻ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവരെ വിവരം അറിയിക്കും. മുമ്പ് ഹജ്ജ് കർമങ്ങൾ അനുഷ്ഠിക്കാത്തവർക്കാണ് മുൻഗണന നൽകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.