സൈബര്‍ ആക്രമണങ്ങളും ജല നഷ്ടവും ഉടനടി കണ്ടെത്തും; നിര്‍മ്മിതബുദ്ധി പ്രയോജനപ്പെടുത്തി ദീവ
സൈബര്‍ ആക്രമണങ്ങള്‍ നിരീക്ഷിക്കുക, ചോര്‍ച്ചകള്‍, തകരാറുകള്‍ എന്നിവ കണ്ടെത്തി ഉടനടി പരിഹരിക്കുക എന്നിവ ഉള്‍പ്പെടെ ജലവിതരണ ശൃംഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ നിര്‍മ്മിതബുദ്ധി പ്രയോജനപ്പെടുത്തുകയാണ് ദീവ ഇപ്പോള്‍.
ദുബൈ: ജല നഷ്ടം കുറയ്ക്കാനും സൈബര്‍ ആക്രമണങ്ങള്‍ തടയാനും ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ). നിര്‍മ്മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ശൃംഖല ഒരുക്കിയിരിക്കുകയാണ് ദീവ. വിതരണ ശൃംഖലയില്‍ തടസ്സമോ തകരാറോ ഉണ്ടായാല്‍ അതിവേഗം അവ കണ്ടെത്താനും പരിഹരിക്കാനും സാധിക്കും.
വിതരണ ശൃംഖലകളില്‍ വെള്ളം ചോരുന്നത് 2021ല്‍ 5.3 ശതമാനമായി കുറയ്ക്കാന്‍ ദീവയ്ക്ക് കഴിഞ്ഞു. സൈബര്‍ ആക്രമണങ്ങള്‍ നിരീക്ഷിക്കുക, ചോര്‍ച്ചകള്‍, തകരാറുകള്‍ എന്നിവ കണ്ടെത്തി ഉടനടി പരിഹരിക്കുക എന്നിവ ഉള്‍പ്പെടെ ജലവിതരണ ശൃംഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ നിര്‍മ്മിതബുദ്ധി പ്രയോജനപ്പെടുത്തുകയാണ് ദീവ ഇപ്പോള്‍.
ഇതോടെ ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാകും. ബില്‍ തുക അടയ്ക്കാന്‍ ആവശ്യപ്പെട്ടും സമ്മാനങ്ങള്‍ ലഭിച്ചുവെന്ന് അറിയിച്ചുകൊണ്ടുമുള്ള സൈബര്‍ തട്ടിപ്പുകള്‍ പ്രതിരോധിക്കാനാകും. കാര്‍ബണ്‍ മലിനീകരണം കുറയ്ക്കാനും ചോര്‍ച്ച തടയാനുമുള്ള സംവിധാനം 2021 മുതല്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കി വരികയാണെന്ന് ദീവ എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരകളാകാതിരിക്കാനായി ദീവ ഡൊമൈനില്‍ നിന്നല്ലാതെ വരുന്ന മെയിലുകള്ഡ തുറക്കരുത്. തട്ടിപ്പിനിരയായെന്ന് മനസ്സിലായാല്‍ ഉടന്‍ ബാങ്കിലും പൊലീസിലും വിവരം അറിയിക്കണം. ദുബായ്: ഫോൺ- 999, ടോൾഫ്രീ-8002626, എസ്എംഎസ് 2828, ഷാർജ: 065943228, 06-5943446. സൈറ്റ്: tech_crimes@shjpolice.gov.ae, അബുദാബി: aman@adpolice.gov.ae, ഫോൺ: 80012, 11611.
മദ്യ ലഹരിയില്‍ യുവാവ് ഹോട്ടലില്‍ തീയിട്ടു; അര്‍ദ്ധരാത്രി അഗ്നിശമന സേന ഒഴിപ്പിച്ചത് 140 പേരെ
യുഎഇയില്‍ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു
അബുദാബി: യുഎഇയില്‍ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് രാജ്യത്തെ ഫ്യൂവല്‍ പ്രൈസ് കമ്മിറ്റി പുതിയ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി യുഎഇയില്‍ പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നുവെങ്കില്‍ ഈ മാസം പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടുണ്ട്.
ഓഗസ്റ്റ് ഒന്ന് മുതല്‍ സൂപ്പര്‍ 98 പെട്രോളിന് 4.03 ദിര്‍ഹമായിരിക്കും വില. ജൂലൈയില്‍ ഇത് 4.63 ദിര്‍ഹമായിരുന്നു. സൂപ്പര്‍ 95 പെട്രോളിന് ഇന്നു മുതല്‍ 3.92 ദിര്‍ഹമായിരിക്കും. നേരത്തെ ഇത് 4.52 ദിര്‍ഹമായിരുന്നു. ഇ പ്ലസ് 91 പെട്രോളിന് 4.44 ദിര്‍ഹമായിരുന്ന സ്ഥാനത്ത് ഓഗസ്റ്റ് മാസത്തില്‍ 3.84 ദിര്‍ഹമായിരിക്കും വില. ഡീസല്‍ വിലയിലും ഈ മാസം കുറവ് വന്നിട്ടുണ്ട്. ഇന്ന് മുതല്‍ 4.14 ദിര്‍ഹമായിരിക്കും ഒരു ലിറ്റര്‍ ഡീസലിന് നല്‍കേണ്ടി വരുന്നത്. ജൂലൈ മാസത്തില്‍ ഇത് 4.76 ദിര്‍ഹമായിരുന്നു.