കുട്ടികൾക്ക് പ്രത്യേക എമിഗ്രേഷൻ കൗണ്ടർ, പാസ്‍പോർട്ട് സ്വയം സ്റ്റാമ്പ് ചെയ്യാം; വർണാഭമായ വരവേൽപ്പൊരുക്കി ദുബൈ

ഈ വേനൽക്കാലത്ത് ദുബായ് സന്ദർശിക്കുന്ന കുടുംബങ്ങൾക്ക് മികച്ച അനുഭവങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് വരവേൽപ്പ് ഒരുക്കിയത്.

dedicated immigration counter for children Dubai Airport where they can stamp their own passports

ദുബായ്: ദുബായ് സമ്മർ ഫെസ്റ്റിവൽ 2024 ന്റെ ഭാഗമായി ദുബായ് വിമാനത്താവളത്തിൽ കുട്ടികൾക്ക് വർണ്ണാഭമായ വരവേൽപ്പ്. ദുബായ് എയർപോർട്ടിലെ മൂന്നാം ടെർമിനലിൽ എത്തിയ കുട്ടികളെ സമ്മാനങ്ങളും പൂക്കളും നൽകിയാണ് രാജ്യത്തേക്ക് അധികൃതർ സ്വാഗതം ചെയ്തത്.  ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജിഡിആർഎഫ്എ) ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് എക്കണോമി ആൻഡ് ടൂറിസവും ചേർന്നാണ് ഈ വരവേൽപ്പ് ഒരുക്കിയത്. 

എയർപോർട്ടിലെ കുട്ടികളുടെ പ്രത്യേക എമിഗ്രേഷൻ കൗണ്ടറിൽ എത്തിയ കുരുന്നുകളെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും ദുബായുടെ മാസ്കേട്ട് കഥാപാത്രങ്ങളായ സാലം സലാമയും ദുബായ് സമ്മർ സർപ്രൈസസ് മാസ്‌കേട്ട് മോദേഷും ഡാനയും ചേർന്നാണ് സ്വീകരിച്ചത്. പിന്നീട് അവരെ കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടറിലേക്ക് ക്ഷണിക്കുകയും അവിടെ കുട്ടികൾക്ക് സ്വന്തമായി പാസ്പോർട്ട് സ്റ്റാമ്പ് ചെയ്യാനും അവസരം നൽകുകയും ചെയ്തു. 

ഈ വേനൽക്കാലത്ത് ദുബായ് സന്ദർശിക്കുന്ന കുടുംബങ്ങൾക്ക് മികച്ച അനുഭവങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് വരവേൽപ്പ് ഒരുക്കിയത്. വേനൽക്കാല ഉത്സവത്തിന്റ ഭാഗമായി വിവിധ ഷോപ്പിംഗ് ഫെസ്റ്റിവലുകളും വൈവിധ്യമായ വിനോദ പരിപാടികളുമാണ് ദുബായ് നഗരത്തിൽ ഉടനീളം നടന്നുവരുന്നതെന്ന് അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios