സൗദിയില്‍ കൊവിഡ് മൂലമുള്ള മരണസംഖ്യ വീണ്ടും കുറഞ്ഞു

ആകെ മരണസംഖ്യ 5264 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു.

deaths due to covid decreasing in saudi arabia

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ വീണ്ടും കുറഞ്ഞു. വെള്ളിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 14 പേരാണ് മരിച്ചത്. 383 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 397 പേര്‍ കൊവിഡ് മുക്തരായി. ആകെ റിപ്പോര്‍ട്ട് ചെയ്ത 344,157 പോസിറ്റീവ് കേസുകളില്‍ 330,578 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു.

ആകെ മരണസംഖ്യ 5264 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8315 പേരാണ്. അതില്‍ 796 പേരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ്, 42. മക്ക 40, മദീന 38, ഹാഇല്‍ 28, ദമ്മാം 15, മുബറസ് 14, യാംബു 12, മന്‍ദഖ് 11, ജിദ്ദ 11, ഹുഫൂഫ് 10, മഹദ് അല്‍ദഹബ് 10, ബുറൈദ 7, അബഹ 7, അബ്‌ഖൈഖ് 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. 

Latest Videos
Follow Us:
Download App:
  • android
  • ios