ജീവനൊടുക്കിയ പ്രവാസി യുവാവിന്‍റെ മൃതദേഹം സൗദി അറേബ്യയില്‍ സംസ്കരിച്ചു
ആറുവർഷമായി ത്വാഇഫിലെ ജൈം ഹോട്ടലിൽ ഷവർമ മേക്കറായി ജോലി ചെയ്‌തിരുന്ന രാജേന്ദ്രൻ ഈ വർഷം ജനുവരിയിലാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്.
റിയാദ്: സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ ത്വാഇഫിൽ ആത്മഹത്യ ചെയ്ത തമിഴ് യുവാവിന്‍റെ മൃതദേഹം സാമൂഹിക പ്രവർത്തകരുടെ ശ്രമഫലമായി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ അൽ ബാഹയിൽ സംസ്കരിച്ചു. മധുരൈ നെല്ലൂർ തെനൈയ്യമംഗലം സ്വദേശിയായ തേതംപട്ടി രാജ രാജേന്ദ്രെൻറ (33) മൃതദേഹമാണ് കഴിഞ്ഞ ദിവസം മറമാടിയത്.
മെയ് അഞ്ചിന് ത്വാഇഫിലെ അൽ ഉസാമിൽ താമസസ്ഥലത്താണ് രാജേന്ദ്രൻ തൂങ്ങിമരിച്ചത്. മരണാന്തര നടപടികൾ പൂർത്തീകരിക്കാൻ ത്വാഇഫിലുള്ള സഹോദരൻ നന്ദീശ്വരൻ രാജേന്ദ്രനെ കുടുംബം ചുമതലപ്പെടുത്തിയിരുന്നു. ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ അംഗവുമായ നാലകത്ത് മുഹമ്മദ് സ്വാലിഹ് നിയമനടപടികള്‍ പൂര്‍ത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു.
മൃതദേഹം ജിദ്ദയിൽ കൊണ്ടുപോയി സംസ്കരിക്കാൻ കാലതാമസം നേരിട്ടതിനാൽ അൽ ബാഹയിൽ നിന്നും അനുമതി ലഭ്യമാക്കി സംസ്കരിക്കുകയായിരുന്നു. ആറുവർഷമായി ത്വാഇഫിലെ ജൈം ഹോട്ടലിൽ ഷവർമ മേക്കറായി ജോലി ചെയ്‌തിരുന്ന രാജേന്ദ്രൻ ഈ വർഷം ജനുവരിയിലാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. ആത്‍മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. മാതാവും ഭാര്യയും മുന്ന് വയസ്സുള്ള മകനുമുണ്ട്.
Read Also - കടുത്ത ശ്വാസംമുട്ടല്‍; 49കാരന്റെ എക്‌സ് റേ പരിശോധനയില്‍ ഞെട്ടി ഡോക്ടര്‍മാര്‍!
സന്ദർശന വിസയില്‍ എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: സന്ദർശന വിസയിൽ സൗദി അറേബ്യയിലെത്തിയ മലയാളി വയോധികൻ നിര്യാതനായി. റിയാദിൽനിന്ന് 300 കിലോമീറ്ററകലെ ലൈല അഫ്ലാജിൽ കൊല്ലം കരുനാഗപ്പള്ളി കട്ടിൽക്കടവ് അടിനാട് സ്വദേശി കൊച്ചുതറയിൽ റഹീം (75) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
ലൈല അഫ്ലാജിലുള്ള മകളുടെ അടുത്ത് സന്ദർശന വിസയിൽ കുറച്ച് നാൾ മുമ്പാണ് ഇദ്ദേഹം എത്തിയത്. അസുഖബാധിതനായി ദിവസങ്ങളായി ലൈല അഫ്ലാജിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മൃതദേഹം അഫ്ലാജിൽ ഖബറടക്കും. അതിന് വേണ്ടിയുള്ള നടപടികൾ പൂർത്തീകരിക്കാൻ ലൈല അഫ്ലാജ് കെ.എം.സി.സി ഭാരവാഹികളും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങും രംഗത്തുണ്ട്. പിതാവ്: മൊയ്തീൻ കുഞ്ഞ് (പരേതൻ), മാതാവ്: ശരീഫ ബീവി (പരേത), ഭാര്യ: ഫാത്തിമത്ത് (പരേത).
Read Also - സ്വദേശികളെ അവഹേളിക്കുന്ന വീഡിയോ; അറബ് വേഷത്തില്‍ ആഢംബര കാര്‍ ഷോറൂമിലെത്തിയ പ്രവാസി പിടിയില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..