സൗദിയില്‍ കുഴഞ്ഞുവീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ സംസ്‌കരിച്ചു

വാഹനമിറങ്ങി നടക്കുമ്പോൾ റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. 

dead body of malayali expat brought home and cremated

റിയാദ്: കഴിഞ്ഞ ദിവസം റിയാദിൽ കുഴഞ്ഞുവീണ് മരിച്ച തൃശ്ശൂർ തിരുമുക്കുളം സ്വദേശി ഷാജി ദേവസി എന്ന സജിയുടെ (55) മൃതദേഹം നാട്ടിൽ സംസ്‌കരിച്ചു. അൽഹദ കൺസ്ട്രക്ഷൻ കമ്പനിയുടെ ജീവനക്കാരനായ സജി കിങ് ഫൈസൽ സ്പെഷ്യലൈസ്ഡ് ആശുപത്രിയിൽ അറ്റകുറ്റപ്പണികൾക്കായി രാവിലെ വാഹനമിറങ്ങി നടക്കുമ്പോൾ റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കിങ് ഫൈസൽ സ്പെഷ്യലൈസ്ഡ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഒറ്റ ദിവസം കൊണ്ട് തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു. കോഴിക്കോട് എയർപ്പോർട്ടിലെത്തിച്ച മൃതദേഹം നോർക്കയുടെ ആംബുലൻസിൽ തൃശ്ശൂരിലെ വീട്ടിലെത്തിക്കുകയായിരുന്നു. തിരുമികുളം സെൻറ് ബാസ്റ്റ്യൻ ചർച്ചിൽ അടക്കം ചയ്തു.

Read Also -  കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി, ഇനി നാല് ദിവസം മാത്രം; അറിയിപ്പ് നല്‍കി ഗള്‍ഫ് എയര്‍

റിയാദിലെ നടപടിക്രമങ്ങൾ കേളി ജീവകാരുണ്യ വിഭാഗം പൂർത്തിയാക്കി. നോർക്കയുടെ ബന്ധപ്പെട്ട ആംബുലൻസ് സൗകര്യങ്ങൾ ഒരുക്കുന്നതിന്ന് കേരള പ്രവാസി സംഘം തൃശ്ശൂർ ജില്ല വൈസ് പ്രസിഡൻറ് അഡ്വ. ഹഖും കേളി മുൻ കേന്ദ്രകമ്മിറ്റി അംഗവും തൃശ്ശൂർ ജില്ല കേരള പ്രവാസി സംഘം എക്സിക്യുട്ടീവ് അംഗവുമായ സുരേഷ് ചന്ദ്രനും ആവശ്യമായ സൗകര്യങ്ങൾ ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios