സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
ഫാസ്റ്റ് ഫുഡ് ഡെലിവറി കഴിഞ്ഞ് റോഡ് മുറിച്ച് വാഹനത്തിന് സമീപത്തേക്ക് നടക്കുന്നതിനിടെ മറ്റൊരു വാഹനം ഉനൈസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
റിയാദ്: സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിൽ ദരിയ എന്ന സ്ഥലത്ത് കഴിഞ്ഞ ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം വേങ്ങര സ്വദേശി വലിയോറ ചെനക്കൽ കല്ലൻ മുഹമ്മദ് ഉനൈസിെൻറ (27) മൃതദേഹം ശനിയാഴ്ച നാട്ടിലെത്തി.
വെള്ളിയാഴ്ച്ച രാത്രി 11:50 ന് റിയാദിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ഫാസ്റ്റ് ഫുഡ് ഡെലിവറി കഴിഞ്ഞ് റോഡ് മുറിച്ച് വാഹനത്തിന് സമീപത്തേക്ക് നടക്കുന്നതിനിടെ മറ്റൊരു വാഹനം ഉനൈസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കല്ലൻ ഉസൈൻ - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ജസീല, മക്കൾ: ലസിൻ, ഖദീജത്തുൽ ലുജൈൻ. സഹോദരങ്ങൾ: ഹാഫിസ് ത്വയ്യിബ് മുഈനി, നസ്‌ൽ, ജന്നത്ത്. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ പൂർത്തീകരിച്ചത് ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയാണ്.
Read Also - നോവായി ആ നാലുപേർ; കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച മലയാളി കുടുംബത്തിന്‍റെ മൃതദേഹങ്ങൾ നാളെ നാട്ടിൽ എത്തിക്കും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം