പ്രത്യേക സംഘം, 55 മണിക്കൂര്‍ ഒന്നിച്ച് പരിശ്രമിച്ചു; 15 മീറ്ററിലേറെ നീളമുള്ള തിമിംഗലത്തിൻ്റെ ജഡം സംസ്കരിച്ചു
സാധാരണയായി 18 മീറ്റര്‍ വരെ നീളവും 57,000 കിലോഗ്രാം വരെ ഭാരവും ഈ തിമിംഗലങ്ങള്‍ക്ക് ഉണ്ടാകും.
മസ്കറ്റ്: ഒമാന്‍ തീരത്ത് കൂറ്റന്‍ തിമംഗലം ചത്തുപൊങ്ങി. ബര്‍കയിലെ അല്‍ സുവാദിയിലാണ് 15 മീറ്ററിലേറെ നീളമുള്ള തിമിംഗലം ചത്തുപൊങ്ങിയത്. തിമിംഗലത്തിന്‍റെ ജഡം സംസ്കരിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പാണ് തിമിംഗലം തീരത്ത് അടിഞ്ഞത്. സ്വാഭാവിക കാരണങ്ങള്‍ കൊണ്ടാണ് തിമിംഗലം ചത്തതെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. തിമിംഗലത്തിന് രോഗബാധയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയാനും കൃത്യമായ കാരണം കണ്ടെത്തുന്നതിനുമായി സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി ലബോറട്ടറിയില്‍ പരിശോധന നടത്തി വരികയാണ്.
പ്രത്യേക സംഘം 55 മണിക്കൂര്‍ നീണ്ട പരിശ്രമിച്ചാണ് തിമിംഗലത്തിന്‍റെ പോസ്റ്റ്‍മോർട്ടം നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്തത്. ഒമാന്‍ കടലിലും അറബി കടലിലും സാധാരണയായി കണ്ടുവരുന്ന ഈ തിമിംഗലങ്ങള്‍ക്ക് 18 മീറ്റര്‍ വരെ നീളവും 57,000 കിലോഗ്രാം വരെ ഭാരവും ഉണ്ടാകും. ചതുരാകൃതിയിലുള്ള തലയും സ്രവവുമാണ് ഇവയുടെ പ്രത്യേകത.
Read Also - ചുണ്ണാമ്പുകല്ലുകളുടെ പാളികളിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ; 5.6 കോടി വർഷത്തെ പഴക്കം, ഇത് ഇയോസീൻ കാലത്തെ ഫോസിലുകൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം