വധശിക്ഷ വരെ കിട്ടുന്ന കുറ്റം, പ്രവാസികൾ ഉൾപ്പെടെ 15 പേര്‍ പിടിയിൽ, ഖാത് ചെടി, മയക്കുമരുന്നും പിടിച്ചത് സൗദിയിൽ

ഖസീം പ്രവിശ്യയിൽ 5,429 മയക്കുമരുന്ന് ഗുളികകൾ കടത്തിയതിന് രണ്ട് വിദേശികളും ഒരു സ്വദേശിയുമാണ് പിടിയിലായത്

Crime punishable by death, 15 people including expatriates arrested gath plant and drugs seized in Saudi

റിയാദ്: രാജ്യത്തേക്ക് മയക്കുമരുന്നു കടത്താനുള്ള നിരവധി ശ്രമങ്ങളെ പരാജയപ്പെടുത്തി. വിവിധ കേസുകളിലായി ആകെ 15 പേരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു. ഖസീം പ്രവിശ്യയിൽ 5,429 മയക്കുമരുന്ന് ഗുളികകൾ കടത്തിയതിന് രണ്ട് വിദേശികളും ഒരു സ്വദേശിയുമാണ് പിടിയിലായത്. 

ദമ്മാമിൽ ഏഴ് കിലോ മെത്താഫിറ്റമിൻ വിൽക്കാൻ ശ്രമിച്ചതിന് വിദേശിയെ അറസ്റ്റ് ചെയ്തു. തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ 79,700 മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം അതിർത്തി രക്ഷാസേന തകർത്തു. മേഖലയിലെ അൽ ദായർ സെക്ടറിലെ ലാൻഡ് പട്രോളിങ് സംഘം മയക്കുമരുന്ന് കടത്ത് തടയുകയും പ്രതികളെ മേലധികാരികൾക്ക് കൈമാറുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

275 കിലോ ലഹരി ചെടിയായ ഖാത് കടത്താൻ ശ്രമിച്ച 11 പേരെ അസീർ രക്ഷാസേന പിടികൂടി. അസീർ പ്രവിശ്യയിലെ അൽ റബുഅ മേഖലയിൽ നിന്നാണ് എത്യോപ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് രാജ്യത്ത് പിഴ, നാടുകടത്തൽ, തടവ്, വധശിക്ഷ തുടങ്ങിയ കനത്ത ശിക്ഷകളാണുള്ളത്.

മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911, രാജ്യത്തിെൻറ മറ്റ് പ്രദേശങ്ങളിൽ 999 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് വിവരമറിയിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു. കൂടാതെ, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ ഹോട്ട്‌ലൈൻ നമ്പറായ 995-ലോ 995@gdnc.gov.sa എന്ന ഇമെയിൽ വഴിയോ റിപ്പോർട്ടുകൾ സമർപ്പിക്കാവുന്നതാണ്. എല്ലാ റിപ്പോർട്ടുകളും വിവരങ്ങളും രഹസ്യമായി കൈകാര്യം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

പ്രവാസി റിക്രൂട്ട്മെൻ്റിൽ സുപ്രധാന നീക്കം, യോഗ്യത പരിശോധനാ സംവിധാനം, 128 രാജ്യങ്ങളിൽ ബാധകം, നടപ്പാക്കി സൗദി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios