കൊവിഡ്: സൗദി അറേബ്യയില്‍ 95 ശതമാനം രോഗമുക്തി നിരക്ക്

ആകെ റിപ്പോര്‍ട്ട് ചെയ്ത 332329 പോസിറ്റീവ് കേസുകളില്‍ 316405ഉം രോഗമുക്തി നേടി.

covid recovery rate in saudi increased to 95 percentage

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് രോഗമുക്തി 95 ശതമാനമായി. രാജ്യത്ത് ആകെ സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ അഞ്ച് ശതമാനം മാത്രമാണ്  ചികിത്സയിലുള്ളത്. ബാക്കി മുഴുവന്‍ രോഗികളും സുഖം പ്രാപിച്ചു. ശനിയാഴ്ച 769 പേരാണ് സുഖം പ്രാപിച്ചത്. 461 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയും 30 പേര്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ മരിക്കുകയും ചെയ്തു.

ആകെ റിപ്പോര്‍ട്ട് ചെയ്ത 332329 പോസിറ്റീവ് കേസുകളില്‍ 316405ഉം രോഗമുക്തി നേടി. ആകെ മരണസംഖ്യ 4655 ആയി ഉയര്‍ന്നു. 1.4 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. രാജ്യത്ത് വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11730 ആയാണ്   കുറഞ്ഞത്. ഇതില്‍ 1035 പേരുടെ നില ഗുരുതരമാണ്. റിയാദ് 4, ജിദ്ദ 4, മക്ക 7, ദമ്മാം 2, ത്വാഇഫ് 1, മുബറസ് 1, ഹാഇല്‍ 1, അബഹ 3, തബൂക്ക് 1, ജീസാന്‍ 2, അബൂ അരീഷ്  1, സബ്യ 1, അല്‍ബാഹ 1, റഫ്ഹ 1 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മരണങ്ങള്‍ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍  റിപ്പോര്‍ട്ട് ചെയ്തത് ജിദ്ദയിലാണ്, 49. മക്ക 42, മദീന 40, ഹുഫൂഫ് 29, റിയാദ് 27, ഹാഇല്‍ 21, മുബറസ് 18, ഖമീസ് മുശൈത്ത് 18, ബല്‍ജുറഷി 17, യാംബു 16, ദമ്മാം 16,  ജീസാന്‍ 15, അലൈത്ത് 13, അബഹ 11 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. ശനിയാഴ്ച 38,528  സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,314,085 ആയി. 

Latest Videos
Follow Us:
Download App:
  • android
  • ios