റഹീമിന്‍റെ മോചനം; കോടതിയിലെ അടുത്ത സിറ്റിങ് ഡിസംബർ എട്ടിന്
നവംബർ 17ന് മോചന ഉത്തരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു.
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിെൻറ കേസ് റിയാദിലെ ക്രിമിനൽ കോടതി ഇനി പരിഗണിക്കുന്നത് ഡിസംബർ എട്ടിന്. അന്ന് രാവിലെ 9.30-ന് സമയം നൽകിയതായി റിയാദ് റഹിം സഹായ സമിതി അറിയിച്ചു.
ഡിസംബർ എട്ടിന് മുമ്പുള്ള സമയം അനുവദിച്ചു കിട്ടാൻ റഹീമിൻറെ അഭിഭാഷകർ കോടതിയെ സമീപിക്കും. കഴിഞ്ഞ ഞായറാഴ്ച (നവംബർ 17) കോടതി സിറ്റിങ്ങിൽ മോചന ഉത്തരവുണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. രണ്ടാഴ്ചക്ക് ശേഷം തീരുമാനമെടുക്കുമെന്നറിയിച്ച് മാറ്റിവെക്കുകയായിരുന്നു.
Read Also - വിവാഹ ശേഷം മകനും മരുമകൾക്കും മുകേഷ് അംബാനിയും നിതയും നൽകിയ സർപ്രൈസ്; ആഢംബരത്തിന്‍റെ അവസാന വാക്കായ ആ സമ്മാനം!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം