ചുവപ്പ് സിഗ്നല്‍ തെറ്റിച്ച വാഹനം ഇടിച്ച് സ്ത്രീ മരിച്ചു; ഡ്രൈവര്‍ 44 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

ചുവപ്പ് സിഗ്നല്‍ ലംഘിച്ച് മുന്നോട്ട് നീങ്ങിയ വാഹനം രണ്ട് സ്‍ത്രീകളെയാണ് ഇടിച്ചിട്ടത്. ഇവരില്‍ ഒരാള്‍ മരണപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. വാഹനം ഓടിച്ചിരുന്ന അറബ് പൗരനാണ് ശിക്ഷിക്കപ്പെട്ടത്. 

court orders the driver who violated red signal and caused the death of a woman to pay 44 lakhs blood money afe

ഷാര്‍ജ: ട്രാഫിക് സിഗ്നല്‍ തെറ്റിച്ച വാഹനം ഇടിച്ച് സ്‍ത്രീ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ 5000 ദിര്‍ഹം പിഴയും രണ്ട് ലക്ഷം ദിര്‍ഹം ബ്ലഡ് മണിയും നല്‍കാന്‍ കോടതി ഉത്തരവ്. വാഹനം ഓടിച്ച ഡ്രൈവര്‍ സ്വന്തം നിലയ്ക്കോ അല്ലെങ്കില്‍ അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നോ ഈ പണം നല്‍കണമെന്നാണ് ഖോര്‍ഫകാന്‍ കോടതിയുടെ ഉത്തരവ്.

ചുവപ്പ് സിഗ്നല്‍ ലംഘിച്ച് മുന്നോട്ട് നീങ്ങിയ വാഹനം രണ്ട് സ്‍ത്രീകളെയാണ് ഇടിച്ചിട്ടത്. ഇവരില്‍ ഒരാള്‍ മരണപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. വാഹനം ഓടിച്ചിരുന്ന അറബ് പൗരനാണ് ശിക്ഷിക്കപ്പെട്ടത്. ഇയാള്‍ക്ക് വിചാരണ കോടതി ജയില്‍ ശിക്ഷയും വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ നടപ്പാക്കുന്നത് അപ്പീല്‍ കോടതി ഒരു വര്‍ഷത്തേക്ക് തടഞ്ഞു.

ഒരാളുടെ മരണത്തിന്  മനഃപൂര്‍വമല്ലാതെ കാരണക്കാരനായി, മറ്റൊരാള്‍ക്ക് പരിക്കേല്‍പ്പിച്ചു, റോഡിലെ സിഗ്നല്‍ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ചുമത്തിയിരുന്നത്. വിചാരണ വേളയില്‍ ഡ്രൈവര്‍ കുറ്റങ്ങളെല്ലാം സമ്മതിച്ചു. ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. വിധിക്കെതിരെ യുവാവ് അപ്പീല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അപ്പീല്‍ തള്ളണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ഹരജി ഫയല്‍ ചെയ്തു.

Read also: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ രണ്ട് പ്രവാസികള്‍ മരിച്ചു, എട്ട് പേര്‍ക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

Latest Videos
Follow Us:
Download App:
  • android
  • ios