കുവൈത്തിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
രാവിലെ 8.50ന് ഒരു കരാറുകാരനാണ് സംഭവം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ മുത്‌ല ഏരിയയിൽ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു വീട്ടിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. ജോലിക്കിടെ വീടിന് മുകളിൽ നിന്ന് വീണാണ് മരണം സംഭവിച്ചത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാവിലെ 8.50ന് ഒരു കരാറുകാരനാണ് സംഭവം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്. റെസിഡൻഷ്യൽ സിറ്റിയായ അൽ മുത്‌ലയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഒരു നിർമ്മാണ തൊഴിലാളി വീണതായി കരാറുകാരൻ അറിയിച്ചു. ഉടന്‍ തന്നെ പട്രോളിംഗ് സംഘം സ്ഥലത്തേക്ക് എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.
Read Also - മലയാളി യുവതി യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഖത്തറിൽ മരിച്ചു. മലപ്പുറം എടവണ്ണ ഏറനാട് മണ്ഡലത്തിലെ എടവണ്ണ പത്തപ്പിരിയം സ്വദേശി കുറുവന്‍ പുലത്ത് ആസാദിന്‍റെ മകന്‍ കെ പി ഹാഷിഫ് (32) ആണ് മരിച്ചത്.
മദീന ഖലീഫയിലെ താമസസ്ഥലത്ത് വെച്ച് ശനിയാഴ്ച ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ ഷംല ഒന്നര മാസം മുമ്പാണ് ഖത്തറിലെത്തിയത്. ഇരുവരും ഈ മാസം അവസാനം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.
സ്വകാര്യ കമ്പനിയിലെ എച്ച് ആർ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ഹാഷിഫ്. മാതാവ്: മുസൽമ, സഹോദരങ്ങൾ: അസ്കർ ബാബു, അഫ്സൽ, അസ്ലം, അൻഫാസ്.