Asianet News MalayalamAsianet News Malayalam

ശറൂറ വൈദ്യുതി മുടക്കം; മിന്നൽ വേഗത്തിൽ നഷ്ടപരിഹാരം, 10 ദിവസത്തിൽ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ പണമെത്തി

വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് 10 ദിവസത്തിനുള്ളിലാണ് ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കിയത്.

compensation given to consumers after sharura power outage
Author
First Published Jul 29, 2024, 1:08 PM IST | Last Updated Jul 29, 2024, 1:08 PM IST

റിയാദ്: വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് പ്രയാസത്തിലായ ശറൂറ ഗവർണറേറ്റ് പരിധിയിലെ എല്ലാ ഉപഭോക്താക്കളുടെയും അക്കൗണ്ടുകളിൽ നഷ്ടപരിഹാര തുക നിക്ഷേപിക്കുന്നത് സൗദി ഇലക്‌ട്രിസിറ്റി കമ്പനി പൂർത്തിയാക്കിയെന്ന് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഗാരൻറീഡ് ഇലക്ട്രിക്കൽ സർവിസ് സ്റ്റാൻഡേർഡുകൾക്കുള്ള ഗൈഡിന് അനുസൃതമായാണിത്. ഉപഭോക്താക്കൾ പരാതിയോ ക്ലെയിമോ സമർപ്പിക്കേണ്ട ആവശ്യമില്ലാതെയാണ് നഷ്ടപരിഹാര തുക നിക്ഷേപിച്ചതെന്നും അതോറിറ്റി പറഞ്ഞു.

ശറൂറ ഗവർണറേറ്റിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് പ്രയാസത്തിലായ ഉപഭോക്താക്കൾക്ക് നഷ്ടപരിപഹാരം നൽകണമെന്ന് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഇലക്ട്രിസിറ്റി കമ്പനിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഉപഭോക്താക്കൾക്ക് 10 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകിയത്. അതോടൊപ്പം ഉപഭോക്താക്കൾക്ക് നൽകുന്ന വൈദ്യുതി സേവനം മെച്ചപ്പെടുത്തുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണെന്നും അതോറിറ്റി വിശദീകരിച്ചു.

Read Also -  നാട്ടിലേക്ക് പുറപ്പെട്ട മലയാളി എയർപോർട്ടിൽ മരിച്ചു; രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടിയതെന്ന് സൂചന

എന്തെങ്കിലും പരാതിയോ അന്വേഷണമോ ഉണ്ടെങ്കിൽ അതോറിറ്റിയുടെ ആശയവിനിമയ മാർഗങ്ങളിലൂടെയോ വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെടാൻ എല്ലാ ഉപഭോക്താക്കളോടും അതോറിറ്റി ആഹ്വാനം ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios