ദേശീയ ദിനാഘോഷം; സൗദിയിൽ വമ്പൻ ഡിസ്കൗണ്ട്, 50 ശതമാനം വിലക്കിഴിവ് നൽകാൻ കച്ചവട സ്ഥാപനങ്ങൾക്ക് അനുമതി

രാജ്യത്ത് എല്ലായിടത്തുമുള്ള കച്ചവട സ്ഥാപനങ്ങൾക്കും ഇ-സ്‌റ്റോറുകൾക്കും ഡിസ്‌കൗണ്ട് ലൈസൻസ് ഓൺലൈൻ സംവിധാനത്തിലൂടെ നൽകാനുള്ള സൗകര്യമാണ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.

commercial establishments permitted to sell products at 50 per cent discount in saudi

റിയാദ്: സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനാഘോഷത്തിെൻറ ഭാഗമാകാൻ രാജ്യത്തെ ഓൺലൈനും ഓഫ്ലൈനുമായ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും അവസരമൊരുക്കി വാണിജ്യ മന്ത്രാലയം.  സെപ്തംബർ 16 മുതൽ 30 വരെ തങ്ങളുടെ ഉൽപന്നങ്ങൾക്ക് 50 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിക്കാനുള്ള ഡിസ്കൗണ്ട് ലൈസൻസ് വാണിജ്യമന്ത്രാലയം നൽകുന്നു. ഇതിനുവേണ്ടി ഓൺലൈനിൽ അപേക്ഷ നൽകാം.

രാജ്യത്ത് എല്ലായിടത്തുമുള്ള കച്ചവട സ്ഥാപനങ്ങൾക്കും ഇ-സ്‌റ്റോറുകൾക്കും ഡിസ്‌കൗണ്ട് ലൈസൻസ് ഓൺലൈൻ സംവിധാനത്തിലൂടെ നൽകാനുള്ള സൗകര്യമാണ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. സ്ഥാപനങ്ങൾക്ക് ഒരു വർഷം നിശ്ചയിച്ചിട്ടുള്ള പരമാവധി ഡിസ്കൗണ്ട് ദിവസങ്ങൾ കൂടാതെയാണ് ദേശീയദിനം പ്രമാണിച്ച് ഈ ഡിസ്കൗണ്ട് ദിനങ്ങൾ അനുവദിക്കുന്നത്. ദേശീയ ദിന വിൽപ്പന സീസൺ ഈ മാസം 16 മുതൽ 30 വരെ തുടരുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ സൂചിപ്പിച്ചു.

സ്ഥാപനങ്ങൾക്കും ഓൺലൈൻ സ്റ്റോറുകൾക്കും ഡിസ്‌കൗണ്ട് ലൈസൻസുകൾ എളുപ്പത്തിൽ നേടാനാവും. അത് പ്രിൻറ് ചെയ്ത് ഉപഭോക്താക്കൾ കാണുംവിധം കടകളിൽ പ്രദർശിപ്പിക്കണം. സ്ഥാപനങ്ങളിലും ഇ-സ്റ്റോറുകളിലും വിലക്കിഴിവുകൾക്കായി ഒമ്പത് നിബന്ധനകൾ വാണിജ്യ മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസ്കൗണ്ട് ലൈസൻസ് നേടുക, അത് വ്യക്തമായി പ്രദർശിപ്പിക്കുക, വിലക്കിഴിവ് നൽകുന്ന ഉൽപ്പന്നങ്ങളിൽ പ്രൈസ് ടാഗ് ഘടിപ്പിക്കുക, വിലക്കിഴിവിന് മുമ്പും ശേഷവും വിലകൾ മാറ്റി എഴുതുക, വിലക്കിഴിവിെൻറ സാധുത ഉപഭോക്താവിന് ലൈസൻസിലെ ബാർകോഡ് സ്കാൻ ചെയ്ത് മനസിലാക്കാൻ സൗകര്യമൊരുക്കുക, വിലക്കിഴിവ് ഏർപ്പെടുത്തുേമ്പാൾ തന്നെ യഥാർഥ വിലകളിൽ കൃത്രിമം കാണിക്കരുത്, കിഴിവ് നിരക്കുകൾ ഉപഭോക്താവിന് വ്യക്തമായി കാണുംവിധം പ്രദർശിപ്പിക്കണം, ഓഫർ കാലയളവിലെ എക്‌സ്‌ചേഞ്ച്, റിട്ടേൺ പോളിസി ഉപഭോക്താവിനോട് വെളിപ്പെടുത്തണം, ഉൽപ്പന്നങ്ങൾക്കുള്ള വാറൻറി നിയമം പാലിക്കണം, ഇ-കൊമേഴ്‌സിലെ പരസ്യ നിയന്ത്രണങ്ങൾ പാലിക്കുന്നതിനൊപ്പം  ഉൽപ്പന്നം തെരഞ്ഞെടുക്കാനുള്ള അവകാശം ഉപഭോക്താവിന് ലഭ്യമാക്കണം എന്നിവയാണ് നിബന്ധനകൾ.

Read Also - വിവാഹം നടന്ന അതേ സ്ഥലത്ത് മരണാനന്തര ചടങ്ങുകളും; വിവാഹം കഴിഞ്ഞ് മൂന്ന് ആഴ്ചക്കിപ്പുറം നവവധുവിന് ദാരുണാന്ത്യം

https://www.youtube.com/watch?v=QJ9td48fqXQ

Latest Videos
Follow Us:
Download App:
  • android
  • ios