യുഎഇയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

രാജ്യത്തിന്റെ കിഴക്ക്, വടക്ക് ഭാഗങ്ങളില്‍ നിന്ന് ആരംഭിക്കുന്ന മഴമേഘങ്ങള്‍ പിന്നീട് തീരപ്രദേശത്തേക്കും പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കും വ്യാപിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

cloudy weather with rains across UAE in coming days

അബുദാബി: യുഎഇയില്‍ വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥ ആയിരിക്കുമെന്നും വരും ദിവസങ്ങളില്‍ പല സ്ഥലങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍. ഞായറാഴ്ച രാവിലെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ജൂലൈ 26 ചൊവ്വാഴ്ച മുതല്‍ ജൂലൈ 28 വ്യാഴാഴ്ച വരെ അന്തരീക്ഷം ഭാഗികമായും പൂര്‍ണമായും മേഘാവൃതമായിരിക്കുമെന്നും ഇടയ്ക്കിടെ മഴയ്ക്ക് സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ കിഴക്ക്, വടക്ക് ഭാഗങ്ങളില്‍ നിന്ന് ആരംഭിക്കുന്ന മഴമേഘങ്ങള്‍ പിന്നീട് തീരപ്രദേശത്തേക്കും പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കും വ്യാപിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. വ്യാഴാഴ്ചയോടെ താപനിലയിലും മേഘങ്ങളിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില സമയങ്ങളില്‍ നേരിയ കാറ്റ് വീശാനും ചിലപ്പോള്‍ ഇത് ശക്തമാകാനും സാധ്യതയുണ്ട്. കാറ്റില്‍ പൊടിപടലങ്ങള്‍ നിറയുന്നത് ദൂരക്കാഴ്ചയെ ബാധിക്കാനും കാരണമായേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ഇറാനില്‍ ഭൂചലനം; യുഎഇയിലും പ്രകമ്പനം

ഇന്റര്‍നെറ്റ് കണക്ഷന്‍ മറ്റുള്ളവരുമായി പങ്കുവെയ്‍ക്കരുത്; ഒമാനില്‍ മുന്നറിയിപ്പുമായി അധികൃതര്‍

മസ്‍കത്ത്: ഇന്റര്‍നെറ്റ് കണക്ഷന്‍ അയല്‍വാസികളുമായും മറ്റള്ളവരുമായും പങ്കുവെയ്‍ക്കരുതെന്ന് ഒമാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി. നിരവധി പ്രശ്ന സാധ്യതകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും കണക്ഷന്റെ യഥാര്‍ത്ഥ ഉടമയ്‍ക്ക് നിയമപരമായ ബാധ്യതകളുണ്ടാവുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

വയര്‍ലെസ് നെറ്റ്‍വര്‍ക്കുകളിലെ സാങ്കേതിക പ്രശ്‍നങ്ങള്‍ക്ക് പുറമെ ഒരു കണക്ഷന്‍ നിരവധിപ്പേര്‍ പങ്കുവെച്ച് ഉപയോഗിക്കുന്നത് ആ പ്രദേശത്തെ മറ്റുള്ളവരുടെ ഇന്റര്‍നെറ്റ് സേവനത്തിന്റെ ഗുണനിലവാരത്തെയും വേഗതയെയും ബാധിക്കും. ഒപ്പം വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവാത്തത് പോലുള്ള മറ്റ് സങ്കീര്‍ണതകളും ഇതില്‍ ഒളിഞ്ഞിരിക്കുന്നു. ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യപ്പെടാനും കണക്ഷനുകള്‍ തട്ടിപ്പുകള്‍ക്കായോ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായോ ഉപയോഗിക്കപ്പെടാനും സാധ്യതയുണ്ട്.

ഇത്തരം നെറ്റ്‍വര്‍ക്കുകള്‍ മതിയായ ലൈസന്‍സില്ലാതെയാണ് സ്ഥാപിക്കുന്നതെങ്കില്‍ കണക്ഷന്റെ ഉടമ നിയമ നടപടികള്‍ നേരിടേണ്ടി വന്നേക്കും. ഒപ്പം കണക്ഷന്‍ പങ്കുവെയ്‍ക്കാനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അവയുടെ സുരക്ഷിതമായ പരിധികളിലല്ല ഉപയോഗിക്കപ്പെടുന്നതെങ്കില്‍ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ക്ക് വരെ കാണമാവുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios