അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് നീന്തല്‍ കുളങ്ങളില്‍ നിയന്ത്രണം; ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി
നീന്തല്‍ കുളത്തിന്റെ വലിപ്പവും സന്ദര്‍ശകരുടെ എണ്ണവും അനുസരിച്ച് വേണം ലൈഫ്ഗാര്‍ഡുകളെ നിയോഗിക്കാന്‍. രക്ഷാദൗത്യങ്ങള്‍ക്ക് ശാസ്ത്രീയ പരിശീലനം ലഭിച്ചവരും പ്രാഥമിക ശുശ്രൂഷകള്‍ അറിയാവുന്നവരുമാകണം.
ദുബൈ: അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളെ മുതിര്‍ന്നവരുടെ നീന്തല്‍ കുളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി ദുബൈ മുന്‍സിപ്പാലിറ്റി. രക്ഷിതാക്കള്‍ ഒപ്പമുണ്ടെങ്കിലും കുട്ടികള്‍ മുതിര്‍ന്നവരുടെ നീന്തല്‍ കുളങ്ങളില്‍ ഇറങ്ങരുത്.
പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇംഗ്ലീഷ്,അറബിക് ഭാഷകളില്‍ ഹോട്ടലുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും പ്രദര്‍ശിപ്പിക്കണം. കുട്ടികള്‍ നീന്തല്‍ കുളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കളും ഒപ്പമുണ്ടാകണം. നീന്തല്‍ കുളത്തിന്റെ വലിപ്പവും സന്ദര്‍ശകരുടെ എണ്ണവും അനുസരിച്ച് വേണം ലൈഫ്ഗാര്‍ഡുകളെ നിയോഗിക്കാന്‍. രക്ഷാദൗത്യങ്ങള്‍ക്ക് ശാസ്ത്രീയ പരിശീലനം ലഭിച്ചവരും പ്രാഥമിക ശുശ്രൂഷകള്‍ അറിയാവുന്നവരുമാകണം. ലൈഫ്ഗാര്‍ഡുകളെ ഹോട്ടല്‍ മാനേജ്‌മെന്റ് ജോലികള്‍ ഏല്‍പ്പിക്കരുത്. കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പമാണ് വരുന്നതെന്ന് ഉറപ്പുവരുത്തണം എന്നിങ്ങനെയുള്ള ദുബൈ മുന്‍സിപ്പാലിറ്റി അധികൃതര്‍ ഹോട്ടലുകള്‍ക്ക് നല്‍കിയിട്ടുള്ളത്.
റോഡിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ 162 പേര്‍ പിടിയില്‍; ഇരുപതിനായിരം രൂപ പിഴ!
വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അബുദാബി പൊലീസ്; നിയമലംഘകര്‍ക്കെതിരെ നടപടി
അബുദാബി: വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അബുദാബി പൊലീസ്. പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറില്‍ ചൈല്‍ഡ് സീറ്റ് ഉണ്ടാകണമെന്നും വാഹനങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്കാക്കി പോകരുതെന്നും പൊലീസ് വ്യക്തമാക്കി.
അതേപോലെ തന്നെ കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റിലിരുത്തി യാത്ര ചെയ്യുന്നത് ഗുരുതര കുറ്റമാണ്. 400 ദിര്‍ഹം പിഴയും ഡ്രൈവറുടെ ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. നിയമലംഘകരെ പിടികൂടാന്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് അബുദാബി പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ധാനി അല്‍ ഹമീരി പറഞ്ഞു.
മുളകുപൊടി മുഖത്തെറിഞ്ഞ് കവര്‍ച്ച; നാല് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു
ഓണ്‍ലൈന്‍ വഴി അപമാനിച്ചാല്‍ ഒരു കോടി രൂപ വരെ പിഴ!
ദുബൈ: ഓണ്‍ലൈന്‍ വഴി മറ്റുള്ളവരെ അപമാനിച്ചാല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ (1 കോടി ഇന്ത്യന്‍ രൂപ) പിഴ ഈടാക്കുമെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും ലഭിക്കുമെന്ന് ദെയ്‌റ പ്രോസിക്യൂഷന്‍ അസിസ്റ്റന്റ് ചീഫ് പ്രോസിക്യൂട്ടര്‍ ഖാലിദ് ഹസന്‍ അല്‍ മുതവ പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് സമാന രീതിയില്‍ തന്റെ സഹപ്രവര്‍ത്തകനെ അധിക്ഷേപിക്കുന്ന വാട്‌സാപ്പ് ശബ്ദ സന്ദേശം അയച്ച യുവാവ് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചിരുന്നു. യുഎഇയിലെ അല്‍ ഐന്‍ പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ യുവാവ് പരാതിക്കാരന് അയച്ച വാട്സ്ആപ് വോയിസ് മെസേജ്, അയാളെ അപമാനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.