പെണ്‍കുട്ടികള്‍ക്ക് സ്‌കേര്‍ട്ടിന് പകരം പാന്‍റ്സ്; യുഎഇയിലെ സര്‍ക്കാര്‍ സ്കൂള്‍ യൂണിഫോമില്‍ മാറ്റം

പുതിയ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടികള്‍ക്ക് പാന്റ്‌സും വെള്ള ഷര്‍ട്ടുമാണ് വേഷം. ഷര്‍ട്ടില്‍ ലോഗോയും ഉണ്ടാകും. നേരത്തെ പുറത്തിറക്കിയ യൂണിഫോമില്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കേര്‍ട്ടും വെള്ള ടീ ഷര്‍ട്ടുമായിരുന്നു.

Change in UAE public school uniforms for kindergarten girls

അബുദാബി: യുഎഇയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ യൂണിഫോമുകളില്‍ മാറ്റം. ഒരാഴ്ച മുമ്പ് പുറത്തിറക്കിയ യൂണിഫോമുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ അഭിപ്രായം കണക്കിലെടുത്താണ് പരിഷ്‌കരണം. കിന്‍ഡര്‍ ഗാര്‍ട്ടന്‍ കുട്ടികളുടെ യൂണിഫോമിലാണ് മാറ്റം വരുത്തിയത്.

എമിറേറ്റ്‌സ് സ്‌കൂള്‍ എസ്റ്റാബ്ലിഷ്‌മെന്റ് പുറത്തിറക്കിയ പുതിയ യൂണിഫോം കുട്ടികള്‍ക്ക് കൂടുതല്‍ സുഖപ്രദമാകുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടികള്‍ക്ക് പാന്റ്‌സും വെള്ള ഷര്‍ട്ടുമാണ് വേഷം. ഷര്‍ട്ടില്‍ ലോഗോയും ഉണ്ടാകും. നേരത്തെ പുറത്തിറക്കിയ യൂണിഫോമില്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കേര്‍ട്ടും വെള്ള ടീ ഷര്‍ട്ടുമായിരുന്നു. പുതിയ യൂണിഫോമില്‍ ആണ്‍കുട്ടികള്‍ക്ക് ടൈ നിര്‍ബന്ധമില്ല. 29 ദിര്‍ഹത്തിന്റെ ഷര്‍ട്ടും 32 ദിര്‍ഹത്തിന്റെ പാന്റ്‌സുമാണ് പെണ്‍കുട്ടികളുടെ യൂണിഫോം. 29 ദിര്‍ഹത്തിന്റെ റ്റീ ഷര്‍ട്ടും 43 ദിര്‍ഹത്തിന്റെ പാന്റ്‌സും ഉള്‍പ്പെടുന്നതാണ് സ്‌പോര്‍ട്‌സ് യൂണിഫോം. ആണ്‍കുട്ടികള്‍ക്ക് 10 ദിര്‍ഹത്തിന്റെ ടൈ യൂണിഫോമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും രക്ഷിതാക്കളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച് ഇവ ഒഴിവാക്കുകയായിരുന്നു. 

സൈബര്‍ ആക്രമണങ്ങളും ജല നഷ്ടവും ഉടനടി കണ്ടെത്തും; നിര്‍മ്മിതബുദ്ധി പ്രയോജനപ്പെടുത്തി ദീവ

ആണ്‍കുട്ടികള്‍ക്ക് 36ദിര്‍ഹത്തിന്റെ വെള്ള ടീഷര്‍ട്ടും 34 ദിര്‍ഹത്തിന്റെ ഷോര്‍ട്‌സുമാണ് യൂണിഫോം 29 ദിര്‍ഹത്തിന്റെ ലോഗോയോട് കൂടിയ വെള്ള റ്റീ ഷര്‍ട്ടും, 43ദിര്‍ഹത്തിന്റെ പാന്റ്‌സോ 32 ദിര്‍ഹത്തിന്റെ ഷോര്‍ട്‌സോ ആണ് ആണ്‍കുട്ടികളുടെ സ്‌പോര്‍ട്‌സ് യൂണിഫോം. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ 38 ഔട്ട്‌ലറ്റുകള്‍ വഴി ഈ മാസം 15 മുതല്‍ യൂണിഫോം വാങ്ങാം. ഒന്നുമുതല്‍ നാല് വരെ ക്ലാസുകളിലെ ആണ്‍കുട്ടികള്‍ക്ക് വെള്ള ഷര്‍ട്ടും നീല പാന്റ്‌സുമാണ് യൂണിഫോം. വെള്ളയും നീലയുമടങ്ങിയ റ്റീഷര്‍ട്ടും ഷോര്‍ട്‌സും സ്‌പോര്‍ട്‌സ് യൂണിഫോമായി ഉപയോഗിക്കാം. 

 

ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍ കൂടുതല്‍ ലളിതം: ക്ലിക്ക് ആന്റ് ഡ്രൈവ് സൗകര്യവുമായി ദുബൈ ആര്‍ടിഎ

ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ലളിതവും സൗകര്യപ്രദവുമാക്കി റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി. ക്ലിക്ക് ആന്റ് ഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിലൂടെ ഡ്രൈവിങ് ലൈസന്‍സിനുള്ള നടപടികള്‍ ഏതാണ്ട് പൂര്‍ണമായി ഡിജിറ്റല്‍വത്കരിക്കുകയാണ്. ഒപ്പം ഓരോ ഉപഭോക്താവിന്റെയും അടുത്തെത്തി കാഴ്ച പരിശോധന നടത്തുന്ന മൊബൈല്‍ ഐ സൈറ്റ് ടെസ്റ്റിങ് സംവിധാനത്തിനും തുടക്കമായിട്ടുണ്ട്.

ഡ്രൈവിങ് ലൈസന്‍സിനുള്ള നടപടികളുടെ 92 ശതമാനം ഡിജിറ്റല്‍വത്കരണം നടപ്പാക്കുന്ന പദ്ധതിയാണ് ക്ലിക്ക് ആന്‍ഡ് ഡ്രൈവ്. സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സമയത്തില്‍ 75 ശതമാനം കുറവ് വരും. നിലവിലുള്ള 20 മിനിറ്റില്‍ നിന്ന് അഞ്ച് മിനിറ്റിലേക്ക് സേവനങ്ങളുടെ സമയ പരിധി എത്തിക്കുകയാണ് ലക്ഷ്യം. നേരത്തെ 12 സ്റ്റെപ്പുകളിലൂടെ പൂര്‍ത്തിയായിരുന്ന നടപടിക്രമങ്ങള്‍ ഏഴ് സ്റ്റെപ്പുകളിലേക്ക് ചുരുങ്ങും. 

ദുബൈയിലെ ഡൈവിങ് ലൈസന്‍സ്, വാഹന ലൈസന്‍സ് സംവിധാനങ്ങള്‍ ഡിജിറ്റല്‍, സ്‍മാര്‍ട്ട് പ്ലാറ്റ്ഫോമുകളിലേക്ക് മാറുകയാണെന്നും അതുവഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സംവിധാനങ്ങള്‍ ഒരുക്കുകയാണെന്നും ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറ്റി ഡയറക്ടര്‍ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മത്തര്‍ അല്‍ തായര്‍ പറ‍‍ഞ്ഞു.

പ്രവാസി മലയാളിയുടെ വര്‍ഷങ്ങള്‍ നീണ്ട ഭാഗ്യ പരീക്ഷണം വിജയം കണ്ടു; യുഎഇയില്‍ ഏഴ് കോടി സമ്മാനം

‍ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള ഉപഭോക്താക്കളുടെ സന്ദര്‍ശനങ്ങളില്‍ 53 ശതമാനം കുറവ് വരും. ഒപ്പം ഉപഭോക്താക്കളുടെ സംതൃപ്തി 93 ശതമാനത്തില്‍ നിന്ന് 97 ശതമാനത്തിലേക്ക് ഉയരും. സേവന വിതരണ സമയം 87 ശതമാനത്തില്‍ നിന്ന് 97 ശതമാനമായി മെച്ചപ്പെടും. സേവനങ്ങള്‍ ഉപയോഗിക്കാനുള്ള എളുപ്പം 88 ശതമാനത്തില്‍ നിന്ന് 94 ശതമാനമായി ഉയരുമെന്നും മത്തര്‍ അല്‍ തായര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios