പുലർച്ചെ 3 മണി, വിമാനത്തിൽ രൂക്ഷഗന്ധം; ക്യാബിൻ ക്രൂവിന് സംശയം, മലയാളി യുവാവിനെ പൊക്കി, പുകവലിച്ചതിന് കേസ്

ഇന്‍ഡിഗോ വിമാനത്തില്‍ ക്രിസ്മസ് ദിനത്തില്‍ അബുദാബിയിൽ നിന്നുള്ള മടക്കയാത്രക്കിടെ ശുചിമുറിയിൽ നിന്ന് രൂക്ഷഗന്ധം പരന്നതോടെയാണ് വിമാന ജീവനക്കാര്‍ക്ക് സംശയം തോന്നിയതും മലയാളി യുവാവിനെ പിടികൂടിയതും. 

case filed against a malayali young man who smoked aboard an indigo flight from abu dhabi

മുംബൈ: വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളിക്കെതിരെ കേസെടുത്തു. യുഎഇയിലെ അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. 26കാരനായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിനെതിരെയാണ് കേസെടുത്തത്.

ഡിസംബര്‍ 25ന് ഇന്‍ഡിഗോയുടെ 6E-1402 വിമാനത്തില്‍ അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. യാത്രക്കിടെ പുലര്‍ച്ചെ മൂന്ന് മണിയോടെ ഇയാള്‍ ശുചിമുറിയിലേക്ക് പോകുകയും അല്‍പ സമയത്തിന് ശേഷം തിരികെ വന്ന് സീറ്റിലിരിക്കുകയും ചെയ്തു. തുടര്‍ന്ന് വിമനാത്തിലെ ജീവനക്കാര്‍ക്ക് സിഗരറ്റിന്‍റെ രൂക്ഷഗന്ധം അനുഭവപ്പെട്ടു. തുടര്‍ന്ന് ജീവനക്കാരിലൊരാള്‍ ശുചിമുറിയിലെത്തി നോക്കിയപ്പോള്‍ അവിടെ സിഗരറ്റിന്‍റെ കുറ്റി കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ മുഹമ്മദിനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ പുകവലിച്ചതായി ഇയാള്‍ സമ്മതിക്കുകയായിരുന്നു. വിമാനത്തില്‍ പുകവലിക്കരുതെന്ന് അറിയില്ലായിരുന്നെന്നാണ് മുഹമ്മദ് പറഞ്ഞത്. ജീവനക്കാരുടെ ആവശ്യ പ്രകാരം കയ്യിലുണ്ടായിരുന്ന ആറ് പാക്കറ്റ് സിഗരറ്റും ജീവനക്കാരെ ഏല്‍പ്പിച്ചു. 

Read Also - വാച്ച്മാൻ ഇനി 'റിച്ച് മാൻ'; ശമ്പളം മിച്ചംപിടിച്ച് വല്ലപ്പോഴും വാങ്ങുന്ന ടിക്കറ്റ്, ഇക്കുറി അടിച്ച് മോനേ

വിമാന ജീവനക്കാര്‍ ഈ വിവരം പൈലറ്റിനെ അറിയിക്കുകയും മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ സെക്യൂരിറ്റി വിഭാഗത്തിന് ഇയാളെ കൈമാറുകയുമായിരുന്നു. ഇന്‍ഡിഗോയിലെ മുതിര്‍ന്ന സെക്യൂരിറ്റി എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥന്‍ മുഹമ്മദിനെതിരെ സഹാര്‍ പൊലീസില്‍ പരാതി നല്‍കി. വിമാനത്തില്‍ പുകവലിച്ചതിന് എയര്‍ക്രാഫ്റ്റ് ആക്ട് സെക്ഷന്‍  25 പ്രകാരവും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിന് ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 125 പ്രകാരവും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കേസെടുത്ത് നോട്ടീസ് നല്‍കി മുഹമ്മദിനെ വിട്ടയച്ചു. നാല് മാസം മുമ്പാണ് ഇയാള്‍ അബുബാദിയിലേക്ക് പോയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

Latest Videos
Follow Us:
Download App:
  • android
  • ios