വര്‍ക്ക്‌ഷോപ്പില്‍ റിപ്പയറിംഗിന് നല്‍കിയ വാഹനത്തില്‍ മദ്യക്കടത്ത്; പ്രവാസി മലയാളി വാഹന ഉടമക്കെതിരെ കേസ്

നന്നാക്കിയ വാഹനം എടുക്കാന്‍ വര്‍ക്ക്‌ഷോപ്പില്‍ എത്തിയപ്പോഴാണ് കാറും മലയാളി ജീവനക്കാരനെയും കാണാനില്ലെന്ന് അറിയുന്നത്. റിയാദിലെ അസീസിയ പോലീസ് സ്റ്റേഷന്‍ നിന്ന് വിളി വന്നപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്.

case against keralite car owner for smuggling  alcohol in saudi

റിയാദ്: റിയാദിലെ വര്‍ക്ക്‌ഷോപ്പില്‍ റിപ്പയറിംഗിന് നല്‍കിയ കാറില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ മദ്യം കടത്തിയതിനെ തുടര്‍ന്ന് മലയാളിയായ കാര്‍ ഉടമക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊല്ലം ഓയൂര്‍ സ്വദേശി ഷൈജു മജീദിനെതിരെയാണ് കേസ്. റിയാദ് എക്സിറ്റ് പതിനെട്ടിലെ വര്‍ക് ഷോപ്പിലാണ് വാഹനം നന്നാക്കാന്‍ കൊടുത്തത്.

റെനോള്‍ട്ട് 2012 മോഡല്‍ കാറിന്റെ സ്പെയര്‍പാര്‍ട്സ് ലഭ്യമായിരുന്നില്ല. സ്പെയര്‍പാര്‍ട്സ് വരുത്തി നന്നാക്കാമെന്ന് വര്‍ക്ഷോപ്പിലെ മലയാളി ജീവനക്കാന അറിയിച്ചതിനെ തുടര്‍ന്നാണ് കാര്‍ വര്‍ക്ഷോപ്പില്‍ ഏല്‍പ്പിച്ചതെന്ന ഷൈജു പറഞ്ഞു.നന്നാക്കിയ വാഹനം എടുക്കാന്‍ വര്‍ക്ക്‌ഷോപ്പില്‍ എത്തിയപ്പോഴാണ് കാറും മലയാളി ജീവനക്കാരനെയും കാണാനില്ലെന്ന് അറിയുന്നത്. റിയാദിലെ അസീസിയ പോലീസ് സ്റ്റേഷന്‍ നിന്ന് വിളി വന്നപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്. മദ്യം കടത്തുന്നതിനിടെയാണ് കാര്‍ പോലീസ് പിടിച്ചെടുത്തത്.

കാര്‍ ഉടമ എന്ന നിലയില്‍ ഷൈജുവിനെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി. സാമൂഹ്യ പ്രവര്‍ത്തകന്‍ റാഫി പാങ്ങോടിന്റെ സഹായത്തോടെ പൊലീസ് സ്റ്റേഷനിലെത്തി ഷൈജു നിരപരാധിത്വം വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കാമെന്ന വ്യവസ്ഥയോടെ ഷൈജുവിനെ വിട്ടയച്ചു. കാറില്‍ മദ്യം കടത്തുമ്പോള്‍ മലയാളികളായ രണ്ട് ജീവനക്കാരും കാറിലുണ്ടായിരുന്നു. ഇവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ യുവതിയെ അസഭ്യം പറഞ്ഞു; സൗദിയില്‍ പ്രവാസി അറസ്റ്റില്‍

വര്‍ക് ഷോപ്പുകളില്‍ മെയിന്റനന്‍സ് വര്‍ക് ഓര്‍ഡര്‍ ഫോം സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. ഇതിന്റെ കോപ്പി ഉപഭോക്താവിനും നല്‍കണം. ഇതില്‍ തീയതി, സമയം, മെയിന്റനന്‍സിന്റെ സ്വഭാവം എന്നിവ രേഖപ്പെടുത്തുകയും വേണം. പരിചയമുളള വര്‍ക്ഷോപ്പുകളിലാണെങ്കിലും വര്‍ക് ഓര്‍ഡര്‍ ഫോം വാങ്ങിയില്ലെങ്കില്‍ ഇത്തരം കേസുകളില്‍ നിരപരാധിത്വം തെളിയിക്കാന്‍ കഴിയില്ല. ശിക്ഷിക്കപ്പെടാന്‍ സാധ്യതയുളള സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് റാഫി പാങ്ങോട് പറഞ്ഞു.

നിയമലംഘനം; സൗദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 14,631 വിദേശികള്‍

റിപ്പയറിംഗിന് എത്തുന്ന വാഹനങ്ങള്‍ വര്‍ക് ഷോപ് ജീവനക്കാര്‍ ഓടിക്കുമ്പോള്‍ അപകടം ഉണ്ടായാലും വാഹന ഉടമ ഉത്തരവാദിയാണ്. ട്രാഫിക് നിയമ ലംഘനങ്ങളും ഉടമയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ വര്‍ക്ഷോപ്പുകളില്‍ വാഹനങ്ങള്‍ നല്‍കുമ്പോള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പാണ് ഇത്തരം സംഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്നതെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios