യുകെയില്‍ തൊഴില്‍ അവസരങ്ങള്‍; അഭിമുഖങ്ങള്‍ അടുത്ത മാസം, വിശദ വിവരങ്ങള്‍

നിലവില്‍ OET/IELTS യു.കെ സ്കോര്‍ നോടാത്തവര്‍ തിരഞ്ഞെടുക്കപെടുകയാണെങ്കില്‍ പിന്നീട് പ്രസ്തുത യോഗ്യത നേടേണ്ടതാണ്.

career opportunities in uk interview to start soon details rvn

തിരുവനന്തപുരം: ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്ക് (ODP)അവസരങ്ങളുമായി നോര്‍ക്ക യു.കെ റിക്രൂട്ട്മെന്റ്. യു.കെ യിലെ വിവിധ എന്‍.എച്ച്.എസ്സ് ട്രസ്റ്റുകളിലേയ്ക്ക് ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്ക് (ODP)അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. 2023 ഒക്ടോബര്‍ 14ന് കൊച്ചിയില്‍ നടക്കുന്ന അഭിമുഖങ്ങളില്‍ (ഫെയ്സ്-ടു-ഫെയ്സ്) യു.കെ യില്‍ നിന്നുളള പ്രതിനിധികളും പങ്കെടുക്കും. 

അനസ്തേഷ്യ ടെക്നോളജിസ്റ്റ് ബിരുദം (BSc)അല്ലെങ്കില്‍ ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയറ്റർ & അനസ്തേഷ്യ ടെക്നോളജിസ്റ്റോ വിദ്യാഭ്യാസ യോഗ്യതയും HCPC രജിസ്ട്രേഷനും അപേക്ഷകർക്ക് ഉണ്ടായിരിക്കണം. കൂടാതെ  ഒരു വർഷത്തെ പ്രവർത്തിപരിചയം (കറന്റ് എക്സ്പീരിയൻസ്- ഓപ്പറേഷൻ ഡിപ്പാർട്മെൻറ്  ടെക്നിഷ്യൻ തസ്തികയിൽ ) ഉണ്ടായിരിക്കണം. ഇതോടൊപ്പം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കുന്ന OET/IELTS യു.കെ സ്കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. 

നിലവില്‍ OET/IELTS യു.കെ സ്കോര്‍ നോടാത്തവര്‍ തിരഞ്ഞെടുക്കപെടുകയാണെങ്കില്‍ പിന്നീട് പ്രസ്തുത യോഗ്യത നേടേണ്ടതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, OET  /IELTS സ്കോർ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്സ്പോർട്ടിന്റെ പകർപ്പ്   , എന്നിവ  സഹിതം അപേക്ഷിക്കുക. ഷോർട്ലിസ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ നോർക്ക റൂട്സിൽ നിന്നും  ബന്ധപെടുന്നതായിരിക്കുമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. 

Read Also - തൊഴിൽ ചൂഷണ പരാതി കൊടുത്ത് പ്രവാസികള്‍; വൈദ്യുതിയും വെള്ളവും നിഷേധിച്ചു പ്രതികാര നടപടി

സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയിൽ നിന്നും) +91 8802012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം)  ബന്ധപ്പെടാവുന്നതാണ്. www.norkaroots.org,   www.nifl.norkaroots.org എന്നീ  വെബ്ബ്സൈറ്റുകളിലും വിവരങ്ങൾ ലഭ്യമാണ്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
 

Latest Videos
Follow Us:
Download App:
  • android
  • ios