സൗദിയില്‍ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ ഒഴുക്കില്‍പ്പെട്ടു; ഭാര്യയുടെ മൃതദേഹം കണ്ടെത്തി
സിവില്‍ ഡിഫന്‍സ് സംഘവും സൗദി പൗരന്മാരും വളന്‍റിയര്‍മാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്.
ജിസാന്‍: സൗദി അറേബ്യയില്‍ സ്വദേശി ദമ്പതികള്‍ സഞ്ചരിച്ച് കാര്‍ ഒഴുകകില്‍പ്പെട്ടു. തെക്കുകിഴക്കന്‍ ജിസാനില്‍ അഹദ് അല്‍മസാരിഹയിലാണ് സൗദി ദമ്പതികളുടെ കാര്‍ ഒഴുക്കില്‍പ്പെട്ടത്.
അല്‍ആരിദയെയും അഹദ് അല്‍മസാരിഹയെയും ബന്ധിപ്പിക്കുന്ന റോഡിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് വാദി മസല്ലയില്‍ വെച്ച് അപകടമുണ്ടായത്. തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് സംഘവും സൗദി പൗരന്മാരും വളന്‍റിയര്‍മാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഭാര്യയുടെ മൃതദേഹം കണ്ടെത്തി. ഭര്‍ത്താവിനായി തെരച്ചില്‍ നടത്തുകയാണ്. ദമ്പതികളുടെ കാര്‍ ഒഴുക്കില്‍പ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Read Also - കടൽ കടന്നും കരുതൽ; വയനാടിന് കൈത്താങ്ങാകാന്‍ ബിരിയാണി ചലഞ്ചുമായി ബഹ്റൈനിലെ റെസ്റ്റോറന്‍റ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..