സൗദി അറേബ്യയില്‍ വര്‍ക്ക് ഷോപ്പില്‍ ആഡംബര കാര്‍ കത്തി നശിച്ചു

നന്നായി പ്രവര്‍ത്തിക്കാത്ത എയര്‍ കണ്ടീഷനറില്‍ ഗ്യാസ് നിറക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവറും സഹയാത്രികനും വര്‍ക്ക് ഷോപ്പിലെത്തിയതെന്ന് സ്ഥാപനത്തിലെ ഇലക്ട്രീഷ്യന്‍ പറഞ്ഞു.

car catches fire inside a workshop in saudi arabia

റിയാദ്: സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയില്‍പ്പെട്ട ശഖ്റായിലെ അല്‍റൗദ ഡിസ്ട്രിക്ട്രില്‍ വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട ആഡംബര കാര്‍ കത്തി നശിച്ചു. എയര്‍ കണ്ടീഷനറില്‍ റിപ്പയര്‍ ജോലികള്‍ നടത്താനാണ് കാര്‍ വര്‍ക്ക് ഷോപ്പിലെത്തിച്ചത്. ലെക്സസ് കാറാണ് കത്തി നശിച്ചത്. ഡ്രൈവറും സഹയാത്രികനും പെട്ടെന്ന് കാറില്‍ നിന്ന് ചാടിയിറങ്ങിയതിനാല്‍ ആര്‍ക്കും പരിക്കില്ല.

നന്നായി പ്രവര്‍ത്തിക്കാത്ത എയര്‍ കണ്ടീഷനറില്‍ ഗ്യാസ് നിറക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവറും സഹയാത്രികനും വര്‍ക്ക് ഷോപ്പിലെത്തിയതെന്ന് സ്ഥാപനത്തിലെ ഇലക്ട്രീഷ്യന്‍ പറഞ്ഞു. കാറിന്‍റെ എഞ്ചിന്‍ മാറ്റിയപ്പോള്‍ എയര്‍ കണ്ടീഷനറിലെ ഗ്യാസ് നഷ്ടപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും ഡ്രൈവര്‍ സൂചിപ്പിച്ചു. എയര്‍ കണ്ടീഷനറിന്‍റെ ഓയിലും എസി പൈപ്പുകളും പരിശോധിച്ചപ്പോള്‍ അവയ്ക്ക് കുഴപ്പമില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് എയര്‍ കണ്ടീഷനറില്‍ ഗ്യാസ് നിറയ്ക്കുകയായിരുന്നു.

Read Also -  അബായ ധരിച്ച സുന്ദരി; ഒട്ടും ഹെവിയല്ല, ഇതൊക്കെ വളരെ ലൈറ്റ്! 22 ചക്രങ്ങളുള്ള ട്രക്ക് കയ്യിലൊതുക്കി യാത്ര

എയര്‍ കണ്ടീഷനര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ തണുപ്പ് പരിശോധിക്കാനായി ഡ്രൈവര്‍ വാഹനത്തിന്‍റെ ആക്സിലേറ്ററില്‍ ആവര്‍ത്തിച്ച് അമര്‍ത്തി. ഇതിന് പിന്നാലെയാണ് ഇന്ധന ടാങ്കിന് സമീപം പെട്രോള്‍ പൈപ്പില്‍ ഇന്ധനം ലീക്കാവുകയും സ്പാര്‍ക്ക് പ്ലഗ്ഗില്‍ നിന്നുള്ള തീപ്പൊരി തട്ടി കാറിന്‍റെ പിന്‍വശത്ത് തീപടര്‍ന്നു പിടിക്കുകയും ചെയ്തത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി തീയണച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios