ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഡ്രൈവർ അറിഞ്ഞില്ല; പിറകെ വന്ന യുവാവ് കണ്ടു, വൻ ദുരന്തം ഒഴിവായത് റിയാദിൽ
ഓടിക്കൊണ്ടിരിക്കെയാണ് കാറില്‍ തീ പടര്‍ന്നത്. എന്നാല്‍ കാറിന്‍റെ അടിഭാഗത്ത് തീ പടര്‍ന്ന കാര്യം ഡ്രൈവര്‍ അറിഞ്ഞില്ല. പക്ഷേ വന്‍ ദുരന്തം ഒഴിവായത് പിന്നാലെ വന്ന വാഹനത്തിലെ യുവാവിന്‍റെ മനസാന്നിധ്യം മൂലമാണ്.
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ എക്സ്പ്രസ് വേയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കെ കാറിന് തീപിടിച്ചു. കാറിന്‍റെ അടിഭാഗത്താണ് തീപടര്‍ന്നു പിടിച്ചത്. പിന്നില്‍ വന്ന വാഹനത്തിന്‍റെ ഡ്രൈവറായ സൗദി യുവാവ് മുഹമ്മദ് ബിന്‍ മുഫ്റഹ് ഇത് ശ്രദ്ധിക്കുകയും കാര്‍ ഡ്രൈവറോട് കാര്‍ നിര്‍ത്തി പുറത്തിറങ്ങാന്‍ ഉച്ചത്തില്‍ വിളിച്ചു പറയുകയും ചെയ്തു. ഇത് കേട്ട ഡ്രൈവര്‍ ഉടന്‍ തന്നെ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയത് കൊണ്ട് വലിയൊരു ദുരന്തം ഒഴിവായി.
കാറിന്‍റെ അടിഭാഗത്ത് നിന്ന് തീ വളരെ വേഗം തന്നെ മുന്‍ഭാഗത്തേക്ക് ആളിപ്പടരുകയായിരുന്നു. സംഭവം കണ്ട് നിന്ന മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാരും ഓടിയെത്തി അഗ്നിശമന സിലിണ്ടറുകള്‍ ഉപയോഗിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചു. ഇതിനിടെ സമീപത്ത് കൂടി കടന്നു പോയ വാട്ടര്‍ ടാങ്കറിന്‍റെ ഡ്രൈവര്‍ വാട്ടര്‍ ടാങ്കറില്‍ നിന്നുള്ള വെള്ളം പമ്പ് ചെയ്ത് കാറിലെ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. ഇതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Read Also - 'ഹൃദയം കൊണ്ടൊരു കരുതല്‍', ഡാലിയ ടീച്ചറുടെ ഹൃദയം 14 കാരി വിദ്യാർഥിക്ക്; ആറു പേര്‍ക്ക് പുതുജീവനേകി യാത്രയായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം