ലോകകപ്പ് കഴിഞ്ഞാലും സൗദി-ഖത്തർ അതിർത്തിയിലെ ഷട്ടിൽ ബസ് സർവീസ് രണ്ട് ദിവസം കൂടി തുടരും
ലോകകപ്പ് പ്രമാണിച്ച് ഫുട്ബോൾ പ്രേമികൾക്കും മറ്റു യാത്രക്കാർക്കുമായി സൗദി അറേബ്യയുടെ സൽവ ചെക്ക് പോയിൻറിൽ നിന്ന് ഖത്തർ അതിർത്തി പോസ്റ്റായ അബൂ സംറ വരെയുള്ള ബസ് സർവീസാണ് ഈ മാസം 20 (ചൊവ്വാഴ്ച) വരെ തുടരുന്നത്.
റിയാദ്: സൗദി-ഖത്തർ അതിർത്തിയിലെ ഷട്ടിൽ ബസ് സർവീസ് ലോകകപ്പ് കഴിഞ്ഞും രണ്ടുദിവസം കൂടി തുടരുമെന്ന് സൗദി പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ലോകകപ്പ് പ്രമാണിച്ച് ഫുട്ബോൾ പ്രേമികൾക്കും മറ്റു യാത്രക്കാർക്കുമായി സൗദി അറേബ്യയുടെ സൽവ ചെക്ക് പോയിൻറിൽ നിന്ന് ഖത്തർ അതിർത്തി പോസ്റ്റായ അബൂ സംറ വരെയുള്ള ബസ് സർവീസാണ് ഈ മാസം 20 (ചൊവ്വാഴ്ച) വരെ തുടരുന്നത്. ഓരോ കാൽ മണിക്കൂറിലും ഇവിടെ സർവീസുണ്ട്. ലോകകപ്പിന്‍റെ തുടക്കത്തിലാണ് ഈ സർവീസ് ആരംഭിച്ചത്. യാത്രക്കാർക്ക് collection.saptco.com.sa/woldcupserv വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
ഖത്തര്‍ ലോകകപ്പിലെ ചാംപ്യന്മാരെ ഇന്ന് അറിയാം. കലാശപ്പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ ഫ്രാന്‍സും , മുന്‍ ചാംപ്യന്മാരായ അര്‍ജന്‍റീനയും ഏറ്റുമുട്ടും. ഇന്ന് രാത്രി 8.30നാണ് കലാശപ്പോരാട്ടം. ഫൈനല്‍ സൂപ്പര്‍താരങ്ങളായ മെസ്സിയും എംബാപ്പെയും തമ്മിലുള്ള പോരാട്ടം മാത്രമല്ലെന്ന് അര്‍ജന്‍റീന
പരിശീലകന്‍ സ്കലോണി പ്രതികരിച്ചു. ലോകകപ്പ് ലൂസേഴ്സ് ഫൈനലിൽ ക്രൊയേഷ്യക്ക് ജയം. മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ക്രൊയേഷ്യ തോൽപ്പിച്ചത്.
ഏഴാം മിനിറ്റില്‍ പ്രതിരോധതാരം ഗ്വാര്‍ഡിയോൾ ക്രൊയേഷ്യയെ മുന്നിലെത്തിച്ചു. 2 മിനിറ്റിന് ശേഷം അഷ്‍റഫ് ഡാരി മൊറോക്കോയുടെ സമനില ഗോള്‍ നേടി. എന്നാൽ നാൽപ്പത്തി രണ്ടാം മിനിട്ടിൽ മിസ്‍ലാവ് ഒസ്‍ലിക് ക്രൊയേഷ്യയുടെ വിജയഗോൾ നേടി. ലോകകപ്പില്‍ 1998ന് ശേഷം ആദ്യമായാണ്
ക്രൊയേഷ്യ മൂന്നാം സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ തവണ ക്രൊയേഷ്യ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ലൂസേഴ്സ് ഫൈനലില്‍ തോറ്റെങ്കിലും , ലോകകപ്പ്
ചരിത്രത്തിൽ ഒരു ആഫ്രിക്കന്‍ ടീമിന്‍റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് മൊറോക്കോയുടെ മടക്കം