ദമ്മാമിൽ ജോലിസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരണം; മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

അഞ്ച് ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു പാലക്കാട് പട്ടാമ്പി സ്വദേശിയുടെ മരണം. 

body of the expatriate Malayali who died in Dammam brought home and cremated

റിയാദ്: ദമ്മാമിന് സമീപം അൻസായിയിലെ ജോലിസ്ഥലത്ത് മരിച്ച പാലക്കാട് പട്ടാമ്പി സ്വദേശിയുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ചു. കൂട്ടുപാത ചാലിപ്രം പള്ളിക്ക് സമീപം കൊപ്പത്ത് പാറമ്മല്‍ നൗഷാദിന്‍റെ (52) മൃതദേഹമാണ് നാട്ടിലെത്തി സംസ്കരിച്ചത്. അഞ്ച് ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 

പട്ടാമ്പി കൂട്ടുപാത ചാലിപ്രം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഇന്നലെയാണ് ഖബറടക്കിയത്. ഭാര്യ: റഷീദ. മാതാവ്: ആയിഷ. മക്കള്‍: ആയിഷ, നൗഷിദ, മുന്‍ഷിദ, നബീല്‍. മരുമകൻ: ഫാറൂഖ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios