ഉദ്യോഗസ്ഥർക്ക് ഫോണ്‍ കോള്‍, സ്ഥലത്തെത്തിയപ്പോൾ പാർക്ക് ചെയ്ത വാഹനത്തിൽ രക്തം പുരണ്ട മൃതദേഹം; അന്വേഷണം തുടങ്ങി

ഒരു വാഹനത്തിനുള്ളിൽ രക്തം പുരണ്ട മൃതദേഹം കണ്ടെത്തിയതിനെക്കുറിച്ച് ആഭ്യന്തര പ്രവർത്തന മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് വിഭാ​ഗത്തിൽ ഒരു ട്രെയിലർ ഡ്രൈവർ വിവരം അറിയിക്കുകയായിരുന്നു.

blood stained unidentified body found in a parked vehicle in kuwait

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദാലി റോഡിൽ ഒരു വാഹനത്തിനുള്ളിൽ രക്തം പുരണ്ട നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം. മരണകാരണം തിരിച്ചറിയുന്നതിനും ആളെ തിരിച്ചറിയുന്നതിനും മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് കൈമാറി. 

ഒരു വാഹനത്തിനുള്ളിൽ രക്തം പുരണ്ട മൃതദേഹം കണ്ടെത്തിയതിനെക്കുറിച്ച് ആഭ്യന്തര പ്രവർത്തന മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് വിഭാ​ഗത്തിൽ ഒരു ട്രെയിലർ ഡ്രൈവർ വിവരം അറിയിക്കുകയായിരുന്നു. അബ്ദാലി റോഡിൽ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ, റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ കണ്ടെത്തിയ മൃതദേഹത്തിൽ ആക്രമണം നടന്നതിന്‍റെ ലക്ഷണങ്ങളും രക്തവും കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

Read Also - മാപ്പ് നൽകാൻ കുടുംബം സമ്മതം അറിയിച്ചു, വക്കീൽ ഫീസ് 1.65 കോടി രൂപ സൗദിയിലെത്തി; ഇനി നടപടിക്രമങ്ങൾ അതിവേഗം

നിർമ്മാണ ജോലി ചെയ്യുന്നതിനിടെ ഗ്ലാസ് പാളി വീണ് പ്രവാസിക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിൽ നിർമ്മാണ ജോലിയിൽ ഏര്‍പ്പെടുന്നതിനിടെ ​ഗ്ലാസ് പാളി വീണ് പ്രവാസി മരിച്ചു. കുവൈത്തിലെ കൈറോവാൻ പ്രദേശത്താണ് സംഭവം. 

ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിയിലെ നിർമ്മാണ ജോലികൾ ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തുണ്ടായിരുന്ന പ്രവാസിയുടെ ഇരട്ട സഹോദരൻ ഉടൻ ഇദ്ദേഹത്തെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് പേരും അലൂമിനിയം ഇൻസ്റ്റലേഷനിൽ സ്പെഷ്യലൈസ് ചെയ്ത കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഗ്ലാസ് പാളി തകർന്ന് ദേഹത്തേക്ക് വീണ് പ്രവാസിക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട അതോറിറ്റികൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios