സൗദി അറേബ്യയിലെ ലേബര്‍ ക്യാമ്പില്‍ തീപിടുത്തം
ഒരു പ്രൊജക്ടിന് കീഴില്‍ ജോലി ചെയ്‍തിരുന്ന തൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായതെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
റിയാദ്: സൗദി അറേബ്യയില്‍ ലേബര്‍ ക്യാമ്പില്‍ തീപിടുത്തം. തലസ്ഥാന നഗരമായ റിയാദിലെ അല്‍ മശാഇല്‍ ഡിസ്‍ട്രിക്ടിലായിരുന്നു അപകടം. ഇവിടെ ഒരു പ്രൊജക്ടിന് കീഴില്‍ ജോലി ചെയ്‍തിരുന്ന തൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായതെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
വിവരം ലഭിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തീ നിയന്ത്രണ വിധേയമാക്കുകയും ക്യാമ്പില്‍ നിന്ന് തൊഴിലാളികളെ ഒഴിപ്പിക്കുകയും ചെയ്തു. തൊഴിലാളികള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read also: തണുപ്പ് കാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണം; പ്രത്യേക നിര്‍ദേശങ്ങളുമായി സൗദി മന്ത്രാലയം
റെക്കോര്‍ഡ് ചെയ്തില്ലെങ്കിലും ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചാലും പിഴ; ക്യാമറ വ്യവസ്ഥകള്‍ ഓര്‍മിപ്പിച്ച് അധികൃതര്‍
റിയാദ്: സുരക്ഷാ നിരീക്ഷണ കാമറ വ്യവസ്ഥകൾ സംബന്ധിച്ച് സൗദി മന്ത്രിസഭ പാസാക്കിയ നിയമം വാണിജ്യ വെയർഹൗസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, എക്സ്ചേഞ്ച്, മണി ട്രാൻസ്ഫർ സെന്ററുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവക്ക് ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് മന്ത്രിസഭ ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നടപ്പാക്കിയത്.
ഹോട്ടലുകൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ സുരക്ഷാ കാമറ നിയമം ബാധകമാണെന്ന് നേരത്തെ മന്ത്രാലയം വ്യക്തമാക്കിയതാണ്. പൊതു, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ, മെഡിക്കൽ സിറ്റികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, താമസ കെട്ടിടങ്ങൾ, റെസിഡൻസ് കോംപ്ലക്സുകൾ എന്നിവിടങ്ങളിലും ഇത് ബാധകമാണ്. എന്നാൽ വ്യക്തികൾ സ്വകാര്യ താമസ സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന കാമറകൾ ഇതിന്റെ പരിധിയിൽ വരില്ല.
ടോയ്‍ലറ്റ് പോലുള്ള സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിക്കരുത്. കാമറ നശിപ്പിക്കുകയോ റെക്കോർഡ് ചെയ്യാതിരിക്കുകയോ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ 500 മുതൽ 20,000 റിയാൽ വരെ പിഴയുണ്ടാകും - മന്ത്രാലയം അറിയിച്ചു.