Medical Camp : ബികെഎസ്എഫ്-ഷിഫ അല്‍ ജസീറ മെഡിക്കല്‍ ക്യാമ്പ് ജനകീയമായി

ബികെഎസ്എഫിന്റെ രണ്ടു ദിവസം നീളുന്ന ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ആദ്യ പരിപാടിയായിരുന്നു ജനീകീയ മെഡിക്കല്‍ ക്യാമ്പ്.

BKSF Shifa Al Jazeera Medical camp

മനാമ: ബഹ്റൈന്‍ ദേശീയദിന(Bahrain National Day) സുവര്‍ണജൂബിലിയുടെ ആഘോഷത്തിന്റെ ഭാഗമായി ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറം(ബികെഎസ്എഫ്) ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍(Medical Camp) വന്‍ ജനപങ്കാളിത്തം. വിദേശികളും സ്വദേശികളുമടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ള 500 ലേറെ പേര്‍ ക്യാമ്പ് പ്രയോജനപ്പെടുത്തി. പരിപാടിയില്‍ ബ്ലഡ് ഷുഗര്‍, ടോട്ടല്‍ കൊളസ്ട്രോള്‍, ക്രിയാറ്റിനിന്‍, യൂറിക് ആസിഡ്, എസ്ജിപിടി എന്നീ പരിശോധനകള്‍ സൗജന്യമായിരുന്നു. ഡോക്ടര്‍ സേവനവും ലഭ്യമായി. 

ബികെഎസ്എഫിന്റെ രണ്ടു ദിവസം നീളുന്ന ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ആദ്യ പരിപാടിയായിരുന്നു ജനീകീയ മെഡിക്കല്‍ ക്യാമ്പ്. ഷിഫ അല്‍ ജസീറയില്‍ നടന്ന ക്യാമ്പ് ഐസിആര്‍എഫ് ചെയര്‍മാന്‍ ഡോ ബാബു രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഐസിആര്‍എഫ് രക്ഷാധികാരി ബഷീര്‍ അമ്പലായി അധ്യക്ഷനായി. പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഷിഫാ അല്‍ ജസീറക്കുള്ള പ്രശംസാപത്രം സിഇഒ ശ്രീ ഹബീബ് റഹ്മാന്‍ ഏറ്റുവാങ്ങി സംസാരിച്ചു. ഫസലുല്‍ഹഖ്, നാസര്‍ മഞ്ചേരി, റഫീഖ് അബ്ദുള്ള, ജേക്കബ് തേക്കുംതോട്, ബഷീര്‍ ആലൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നജീബ് കടലായി സ്വഗതവും കാസിം പാടത്തെകായില്‍ നന്ദിയും പറഞ്ഞു.  ബഹ്റൈന്റെയും ഇന്ത്യയുടെയും ദേശീയ ഗാനാലാപനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. ദേശീയദിനത്തില്‍ ഒരുക്കിയ ക്കേക്ക് ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്‍മാന്‍ ഗരീബിന്റെ നേതൃത്വത്തില്‍ മുറിച്ചു. 

ക്യാമ്പിന് ബികെഎസഎഫ് ഭാരവാഹികളായ ലത്തീഫ് മരക്കാട്ട്, അജീഷ്, സെലീം മാബ്ര, അന്‍വര്‍ കണ്ണൂര്‍, മനോജ് വടകര, നുബിന്‍ ആലുവ, സലീന, സഹല, സത്യന്‍ പേരാമ്പ്ര, മുനീര്‍, ഷിബു ചെറുതിരുത്തി, മുസ്തഫ അസീല്‍, ഗംഗന്‍, സുഭാഷ് തോമസ്, ഷിഫ അല്‍ ജസീറ മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഷംനാദ്, മാനോജ്മെന്റ് പ്രതിനിധികളായ ഷബീര്‍ അലി പികെ, മൂസ്സ അഹമ്മദ്, ഫൈസല്‍, ഷീല, അനസ്, മുനവര്‍ ഫയിറൂസ്, ഷാജി, ഇസ്മത്ത്, ഷഹീര്‍ എന്നിവര്‍ നേതൃം നല്‍കി. വിവിധ സംഘടനാ ഭാരവാഹികളായ മജീദ് തണല്‍, ഒകെ കാസിം, ജമാല്‍ നദ്വി, നവീന്‍ മേനോന്‍, ബഷീര്‍ തറയില്‍, ബാബു മാഹി, ലെത്തീഫ് ആയഞ്ചേരി എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios