റോഡ് മുറിച്ചു കടക്കുമ്പോൾ ബസിടിച്ച് പ്രവാസി മരിച്ചു

ബസ് ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. 

bihar native died while crossing road in saudi arabia

റിയാദ്: റോഡ് മുറിച്ചുകടക്കുമ്പോൾ ബസ് ഇടിച്ച് ഇന്ത്യാക്കാരൻ മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലുണ്ടായ അപകടത്തിൽ ബീഹാർ സ്വദേശി അബ്ദുറഹീം മുഹമ്മദ് മുംതാസ് (41) ആണ് മരിച്ചത്. ജുബൈൽ വർക്ക് ഷോപ് ഏരിയയിൽ റോഡ് മുറിച്ചു കടക്കവേയാണ് അപകടം സംഭവിച്ചത്. 

പാകിസ്താൻ പൗരൻ ഓടിച്ചിരുന്ന ടാറ്റ ബസ് ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അബ്ദുറഹീം തൽക്ഷണം മരിച്ചു. ജുബൈലിലെ ഒരു കമ്പനിയിൽ തൊഴിലാളിയാണ്. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. 

Read Also -  പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios