ബി​ഗ് ടിക്കറ്റിലൂടെ രണ്ട് മലയാളികൾ നേടിയത് AED 100,000

ഇത്തവണത്തെ മൂന്നു വിജയികളിൽ രണ്ടു പേർ മലയാളികളാണ്.

Big ticket two kerala expats win AED100K in lucky Tuesday draw

സെപ്റ്റംബർ മാസം ബി​ഗ് ടിക്കറ്റ് ​ഗ്യാരണ്ടീഡ് Lucky Tuesday നറുക്കെടുപ്പിൽ മൂന്നു പേർക്ക് AED 100,000 നേടാം. ഇത്തവണത്തെ മൂന്നു വിജയികളിൽ രണ്ടു പേർ മലയാളികളാണ്. മൂന്നാമത്തെയാൾ പാകിസ്ഥാൻ പൗരനും.

ഷൈൻ സാജുദ്ദീൻ

ദുബായിൽ 14 വർഷമായി താമസിക്കുന്ന റിയൽ എസ്റ്റേറ്റ് സൂപ്പർവൈസർ ഷൈൻ മലയാളിയാണ്. ഏഴ് വർഷമായി അദ്ദേഹം സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് എടുക്കാറ്. ആദ്യമായാണ് ബി​ഗ് ടിക്കറ്റിലൂടെ സമ്മാനം നേടുന്നതെന്ന് ഷൈൻ പറയുന്നു. സമ്മാനത്തുക സുഹൃത്തുക്കൾക്കൊപ്പം പങ്കുവെക്കും, ഇതിലും വലിയ സമ്മാനത്തുക നേടുകയാണ് ഇനി ലക്ഷ്യമെന്നും ഷൈൻ പറഞ്ഞു. 

ലിജിൻ ഏബിൾ ജോർജ്

മലയാളിയായ ലിജിൻ ലാബ് ടെക്നീഷ്യനാണ്. കുവൈത്തിൽ 2016 മുതൽ അദ്ദേഹം താമസിക്കുന്നുണ്ട്. ഏഴ് സഹപ്രവർത്തകർക്കൊപ്പമാണ് അദ്ദേഹം ബി​ഗ് ടിക്കറ്റ് കളിക്കുന്നത്. ബി​ഗ് ടിക്കറ്റ് ഒരു വർഷമായി കളിക്കുന്ന ലിജിൻ സമ്മാനമൊന്നും കിട്ടാതെ ആകുമ്പോൾ ഇടയ്ക്ക് നിർത്തും. ഇടവേളയ്ക്ക് ശേഷം വീണ്ടും ​ഗെയിം കളിക്കും. തനിക്ക് കിട്ടിയ സമ്മാനത്തുക കുടുംബത്തിനായി ചെലവാക്കുമെന്നാണ് ലിജിൻ പറയുന്നത്. ബംപർ പ്രൈസ് നേടുന്നത് വരെ ​ഗെയിം കളിക്കുന്നത് തുടരാനാണ് ലിജിന്റെ തീരുമാനം. എപ്പോഴാണ് ഭാ​ഗ്യം വരികയെന്ന് പറയാനാകില്ല. അതുകൊണ്ട് ​ഗെയിം കളിക്കുന്നത് തുടരണമെന്നാണ് എല്ലാവരോടുമുള്ള ലിജിന്റെ ഉപദേശം.

റിയാസത് ഖാൻ

പാകിസ്ഥാനിൽ നിന്നുള്ള 39 വയസ്സുകാരനായ സെക്യൂരിറ്റി കോർഡിനേറ്ററാണ് റിയാസത്. ദുബായിൽ 19 വർഷമായി ജോലി ചെയ്യുന്നു. 10 വർഷമായി മുടങ്ങാതെ ബി​ഗ് ടിക്കറ്റ് കളിക്കാറുണ്ട്. ആദ്യമെല്ലാം സഹപ്രവർത്തകർക്കൊപ്പമായിരുന്നു ടിക്കറ്റ് വാങ്ങുന്നതെങ്കിൽ അഞ്ച് വർഷമായി ഒറ്റയ്ക്കാണ് ഭാ​ഗ്യപരീക്ഷണം. തനിക്ക് കിട്ടിയ സമ്മാനത്തുക ബാങ്ക് വായ്പ വീട്ടാൻ ഉപയോ​ഗിക്കാനാണ് തീരുമാനമെന്ന് ഖാൻ പറയുന്നു. ഇപ്പോൾ തന്നെ ഒരുപാട് ടിക്കറ്റുകൾ ഖാൻ വാങ്ങിയിട്ടുണ്ട്. തനിക്ക ബി​ഗ് ടിക്കറ്റിൽ വലിയ വിശ്വാസമുണ്ടെന്ന് അദ്ദേഹം പറയുന്നു. സുതാര്യമാണ്, സത്യസന്ധമാണ് എന്നത് തന്നെ പ്രധാന കാരണം.

പ്രൊമോഷൻ‍ കാലയളവിൽ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒക്ടോബർ മൂന്നിന് 20 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടാൻ അവസരമുണ്ട്. സെപ്റ്റംബർ 30 വരെ ടിക്കറ്റുകൾ വാങ്ങാം. ടിക്കറ്റെടുക്കാൻ സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain International Airport കൗണ്ടറുകളിൽ നിന്ന് നേരിട്ടു വാങ്ങാം. രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് രണ്ടെണ്ണം സൗജന്യമായി ലഭിക്കും.

ഏറ്റവും പുതിയ വിവരങ്ങൾക്ക് ബി​ഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സന്ദർശിക്കാം.

3 X AED 100,000 upcoming E-draw dates:

Week 4: 24th – 30th September & Draw Date – 1st October (Tuesday)

*പ്രൊമോഷൻ്‍ തീയതികൾക്ക് ഇടയിൽ വാങ്ങുന്ന ടിക്കറ്റുകൾ തൊട്ടടുത്ത നറുക്കെടുപ്പിലാണ് പരി​ഗണിക്കുക. എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിൽ ഇവ പരി​ഗണിക്കില്ല.

Latest Videos
Follow Us:
Download App:
  • android
  • ios