ബിസിനസ് യാത്രയ്ക്കിടെ ബിഗ് ടിക്കറ്റെടുത്തു, സ്വന്തമായത് പുത്തൻ BMW 430i
"വിജയിക്കും എന്ന് ഉള്ളിൽ തോന്നിയിരുന്നു. വളരെ സന്തോഷം തോന്നുന്നു"
ബിഗ് ടിക്കറ്റ് സീരീസ് 265 നറുക്കെടുപ്പിൽ AED 265,000 വിലയുള്ള പുത്തൻ BMW 430i സ്വന്തമാക്കിയത് സിറിയൻ പൗരനായ ഹസ്സൻ അൽമെക്ദേദ്. കുവൈത്തിൽ ജനിച്ചു വളർന്ന ഹസ്സൻ 55 വയസ്സുകാരനാണ്. സയദ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് ജൂലൈ 31-ന് ആണ് അദ്ദേഹം ഡ്രീം കാർ ടിക്കറ്റെടുത്തത്. മനിലയിലേക്കുള്ള ഒരു ബിസിനസ് ട്രിപ്പിനിടയ്ക്ക് ആയിരുന്നു ടിക്കറ്റ് വാങ്ങിയത്.
ഇൻസ്റ്റഗ്രാമിലൂടെ കഴിഞ്ഞ വർഷമാണ് ഞാൻ ബിഗ് ടിക്കറ്റിനെക്കുറിച്ച് കേട്ടത്. അടുത്ത് മാത്രമേ ഗെയിം കളിക്കാൻ കഴിഞ്ഞുള്ളൂ. അബുദാബി വിമാനത്താവളത്തിലെ സ്റ്റോറിനരികിൽ വച്ച് ഒരു സെയിൽസ് അസോസിയേറ്റാണ് ടിക്കറ്റ് എടുക്കാൻ പ്രേരിപ്പിച്ചത്. അപ്പോൾ ടിക്കറ്റെടുത്തില്ല. തിരികെ വന്നപ്പോൾ അസോസിയേറ്റ് വീണ്ടും അടുത്ത് വന്ന് ഭാഗ്യം പരീക്ഷിക്കുന്നോ എന്ന് ചോദിച്ചു. അവരുടെ ആത്മവിശ്വാസം കണ്ടപ്പോൾ ഭാഗ്യം പരീക്ഷിക്കാം എന്ന് തോന്നി. ഭാഗ്യ നമ്പറായ 19 ഉള്ള ടിക്കറ്റാണ് എടുത്തത് - ഹസ്സൻ പറയുന്നു. വിജയിക്കും എന്ന് ഉള്ളിൽ തോന്നിയിരുന്നു. വളരെ സന്തോഷം തോന്നുന്നു - അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്ക് ടിക്കറ്റ് വിറ്റ സെയിൽസ് അസോസിയേറ്റിനോട് നന്ദി പറയുന്നതായും ഹസ്സൻ പറഞ്ഞു. തനിക്ക് ലഭിച്ച കാർ വിൽക്കാനാണ് ഹസ്സൻ താൽപര്യപ്പെടുന്നത്. പണം കുട്ടികളുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കും. ഹോളണ്ടിൽ വിദ്യാർത്ഥികളാണ് മക്കൾ. ബിഗ് ടിക്കറ്റ് എപ്പോഴാണ് ഭാഗ്യം കൊണ്ടുവരിക എന്ന് അറിയില്ല, ആദ്യ അവസരത്തിൽ തന്നെ ചിലപ്പോൾ ഭാഗ്യം വരാം, എന്നെപ്പോലെ - ഹസ്സൻ പറയുന്നു.
ഓഗസ്റ്റ് മാസം മുഴുവൻ ഡ്രീം കാർ ടിക്കറ്റുകൾ വാങ്ങാം. AED 325,000 മൂല്യമുള്ള ഒരു റേഞ്ച് റോവർ വെലാർ കാർ നേടാനാണ് അവസരം. ഒരു ഡ്രീം കാർ ടിക്കറ്റിന്റെ വില AED 150 ആണ്. രണ്ട് ടിക്കറ്റെടുക്കുന്നവർ ഒന്ന് സൗജന്യമായി നേടാം. ഓൺലൈനായി www.bigticket.ae വെബ്സൈറ്റിലൂടെയോ സയദ് ഇന്റർനാഷണൽ വിമാനത്താവളം, അൽ എയ്ൻ വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നോ ടിക്കറ്റെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ബിഗ് ടിക്കറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഫോളോ ചെയ്യാം.