ദിവസവും സ്വർണ്ണക്കട്ടി! ബിഗ് ടിക്കറ്റ് ഗോൾഡ് ഗിവ് എവേ
ഒക്ടോബർ ഒന്ന് മുതൽ ബിഗ് ടിക്കറ്റ് എടുക്കുന്നവർക്ക് ഇലക്ട്രോണിക് ഓട്ടോമാറ്റിക് ഡ്രോയിലൂടെ ദിവസവും സ്വർണ്ണക്കട്ടികൾ നേടാം.
ഒക്ടോബർ മാസം ബിഗ് ടിക്കറ്റിലൂടെ ഗോൾഡ് ഗിവ് എവേ. ദിവസവും 24 കാരറ്റ് സ്വർണ്ണം ഉപയോക്താക്കൾക്ക് നേടാം. ഇതിന് പുറമെ സെപ്റ്റംബറിലെ അവസാന ആഴ്ച്ചയിലെ Lucky Tuesday ഇ-ഡ്രോ വഴി മൂന്നു ഭാഗ്യശാലികൾക്ക് AED 100,000 വീതം നേടാം. ഈ ആഴ്ച്ചയിലെ വിജയികൾ എല്ലാം ഇന്ത്യക്കാരാണ്.
വിജേഷ് വിജയൻ
സെപ്റ്റംബർ 26-നാണ് മലയാളിയായ വിജേഷ് ബിഗ് ടിക്കറ്റ് വാങ്ങിയത്.
അനൂപ് എം.പി
മലയാളിയായ അനൂപ് ദുബായിൽ ഇലക്ട്രിക്കൽ എൻജിനീയറായി എട്ട് വർഷമായി ജോലി നോക്കുന്നു. രണ്ടു വർഷമായി 10-15 സുഹൃത്തുക്കൾക്കൊപ്പം ടിക്കറ്റെടുക്കാറുണ്ട്. വിജയിയാണെന്ന് പ്രഖ്യാപിച്ചുള്ള കോൾ ലഭിച്ചപ്പോൾ ആദ്യം കരുതിയത് പറ്റിക്കാനായി ആരോ വിളിച്ചെന്നാണെന്ന് അനൂപ് പറയുന്നു. ബിഗ് ടിക്കറ്റ് വെബ്സൈറ്റ് പരിശോധിച്ചാണ് അനൂപ് താൻ വിജയിയാണെന്ന് തിരിച്ചറിഞ്ഞത്. സുഹൃത്തുക്കൾക്കൊപ്പം സമ്മാനത്തുക വീതിക്കാനാണ് അനൂപ് ആഗ്രഹിക്കുന്നത്. ഇനിയും ബിഗ് ടിക്കറ്റ് എടുക്കും. തുടർച്ചയായി ശ്രമിച്ചാലേ ഭാഗ്യം വരൂ എന്നാണ് മറ്റുള്ളവർക്ക് അനൂപ് നൽകുന്ന ഉപദേശം.
തുഷാര ടി.
മലയാളിയായ തുഷാരി ഒരു ഷോപ് അസിസ്റ്റന്റായി ജോലിനോക്കുന്നു. റാസ് അൽ ഖൈമയിലാണ് രണ്ടു വർഷമായി താമസം. ആദ്യം കോൾ ലഭിച്ചപ്പോൾ തട്ടിപ്പാണെന്ന് കരുതി. പിന്നീട് സത്യം മനസ്സിലായപ്പോൾ സന്തോഷം തോന്നി. സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് തുഷാര ടിക്കറ്റ് എടുക്കാറ്. സുഹൃത്തുക്കൾക്കൊപ്പം സമ്മാനം പങ്കിടും. കടം വീട്ടാൻ നാട്ടിലേക്ക് പണം കുറച്ച് അയക്കും. ബിഗ് ടിക്കറ്റ് എല്ലാവരും പരീക്ഷിക്കണമെന്നാണ് തുഷാര പറയുന്നത്.
ഇനി ഒക്ടോബറിലെ ഓഫറുകളിലേക്ക് കടക്കാം.
ഒക്ടോബർ ഒന്ന് മുതൽ ബിഗ് ടിക്കറ്റ് എടുക്കുന്നവർക്ക് ഇലക്ട്രോണിക് ഓട്ടോമാറ്റിക് ഡ്രോയിലൂടെ ദിവസവും സ്വർണ്ണക്കട്ടികൾ നേടാം. ഇത് മാത്രമല്ല ഒക്ടോബർ മാസം എടുക്കുന്ന ടിക്കറ്റുകളിലൂടെ നവംബർ മൂന്നിന് നടക്കുന്ന ഗ്രാൻഡ് ഡ്രോയിൽ AED 20 മില്യൺ നേടാനുള്ള അവസരവും സ്വന്തമാകും.
ആവേശം ഇവിടെ അവസാനിക്കുന്നില്ല. ലക്ഷ്വറി കാറുകളും നിങ്ങൾക്ക് നവംബർ മൂന്നിന് നേടാം. AED 355,000 വില വരുന്ന റേഞ്ച് റോവർ വെലാർ ആണ് ഒരു സമ്മാനം. കൂടാതെ AED 470,000 വില വരുന്ന BMW 840i കാറും ഒക്ടോബർ ഒന്ന് മുതൽ നറുക്കെടുപ്പിൽ വരും. ഡിസംബർ മൂന്നിനാണ് നറുക്കെടുപ്പ്.
ബിഗ് ടിക്കറ്റ് വാങ്ങാൻ സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ സയദ് ഇന്റർനാഷണൽ വിമാനത്താവളം, അൽ എയ്ൻ വിമാനത്താവളം എന്നിവിടങ്ങളിലെ കൗണ്ടറുകൾ സന്ദർശിക്കാം.