ബി​ഗ് ടിക്കറ്റ് ലൈവ് ഡ്രോ ഡിസംബർ 31-ന്; പ്രവാസി ഡ്രൈവർക്ക് ഒരു മില്യൺ ദിർഹം

ഈ ആഴ്ച്ചയിലെ വിജയി ബം​ഗ്ലാദേശിൽ നിന്നുള്ള 56 വയസ്സുകാരൻ.

Big Ticket live draw december 31 weekly draw results

ഡിസംബറിൽ ബി​ഗ് ടിക്കറ്റ് വാങ്ങുന്നവരിൽ നിന്ന് ഒരാൾക്ക് ഡിസംബർ 31-ന് 20 മില്യൺ ദിർഹം നേടാൻ അവസരം. ബിട് ടിക്കറ്റ് വാങ്ങുന്നവർക്ക് ഓട്ടോമാറ്രിക് ഇലക്ട്രോണിക് വീക്കിലി ഡ്രോയിലും പങ്കെടുക്കാം. ഓരോ ആഴ്ച്ചയും ഒരാൾക്ക് ഒരു മില്യൺ ദിർഹം വീതം നേടാനുമാകും.

ഈ ആഴ്ച്ചയിലെ വിജയി ബം​ഗ്ലാദേശിൽ നിന്നുള്ള 56 വയസ്സുകാരൻ മുഹമ്മദ് ആണ്. റാസ് അൽ ഖൈമയിൽ പേഴ്സണൽ ഡ്രൈവറായി ജോലിനോക്കുകയാണ് അദ്ദേഹം. ഒരു വർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട് മുഹമ്മദ്. തന്റെ 19 സുഹൃത്തുക്കൾക്കൊപ്പമാണ് മുഹമ്മദ് ടിക്കറ്റ് വാങ്ങിയത്. ബൈ 2 ​ഗെറ്റ് 2 ഓഫറിലൂടെ നാല് ടിക്കറ്റുകൾ എടുത്തു. രണ്ട് ടിക്കറ്റുകൾ മുഹമ്മദ് തെരഞ്ഞെടുത്തപ്പോൾ ബാക്കി രണ്ടെണ്ണം സുഹൃത്തുക്കളാണ് തെരഞ്ഞെടുത്തത്. മുഹമ്മദ് എടുത്ത ടിക്കറ്റിൽ തന്നെ ഭാ​ഗ്യവും വന്നു. തനിക്ക് ലഭിക്കുന്ന സമ്മാനത്തുക കൊണ്ട് ബം​ഗ്ലാദേശിൽ സ്വന്തമായി ഒരു വീട് വാങ്ങാനാണ് മുഹമ്മദ് ആ​ഗ്രഹിക്കുന്നത്.

ബി​ഗ് ടിക്കറ്റ് പ്രത്യേക സന്ദേശം:

അടുത്ത ലൈവ് ഡ്രോ ഡിസംബർ 31-ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. 13 വിജയികളെയാണ് തെരഞ്ഞെടുക്കുക. ​ഗ്രാൻഡ് പ്രൈസ് വിന്നർക്ക് 20 മില്യൺ ദിർഹം നേടാനാകും. രണ്ട് മുതൽ 11 വരെ സ്ഥാനങ്ങളിലുള്ളവർക്ക് ഒരു ലക്ഷം ദിർഹം വീതം നേടാം. രണ്ട് ഡ്രീം കാർ വിജയികളെയും പ്രഖ്യാപിക്കും. ഇതിൽ ഒരാൾ ബിഎംഡബ്ല്യു 430ഐ കാറും അടുത്തയാൾക്ക് റേഞ്ച് റോവർ വെലാറും നേടാം.

ലൈവ് ഡ്രോ ബി​ഗ് ടിക്കറ്റിന്റെ ഔദ്യോ​ഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും കാണാം. ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലും അൽ എയ്ൻ വിമാനത്താവളത്തിലെ സ്റ്റോറിലും നിന്ന് ടിക്കറ്റ് എടുക്കാൻ ഡിസംബർ 29 രാത്രി 11.59 വരെ (യു.എ.ഇ സമയം) സമയമുണ്ട്. അബുദാബി വിമാനത്താവളത്തിലെ ഇൻ സ്റ്റോർ കൗണ്ടറിൽ നിന്ന് ഡിസംബർ 30 വൈകീട്ട് 5 മണി (യു.എ.ഇ സമയം) വരെ ടിക്കറ്റ് വാങ്ങാം.

ഡിസംബറിലെ വീക്കിലി മില്യണയർ ഡ്രോയുടെ വിവരങ്ങൾ:

Promotion 1: 1st – 10th December & Draw Date – 11th December (Monday)

Promotion 2: 11th - 17th December & Draw Date – 18th December (Monday)

Promotion 3: 18th – 24th December & Draw Date- 25th December (Monday)

Promotion 4: 25th – 30th December & Draw Date- 31st December (Sunday)

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ  തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ദിവസത്തെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.

Latest Videos
Follow Us:
Download App:
  • android
  • ios