ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 20 മില്യൺ ദിർഹം ഡ്രൈവർക്ക് സ്വന്തം
ഗ്രാൻഡ് പ്രൈസിന് പുറമെ ലൈവ് ഡ്രോയിൽ പത്ത് പേർ ഒരു ലക്ഷം ദിർഹം വീതം നേടി
ബിഗ് ടിക്കറ്റ് സീരിസ് 259 ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് അൽ എയ്നിൽ ഡ്രൈവറായ മുനാവർ ഫൈറൂസ്. അഞ്ച് വർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നയാളാണ് മുനാവർ. ഇപ്പോഴും ഞെട്ടലിലാണ് എന്ന് മുനാവർ പറയുന്നു. പ്രൈസ് മണി കൊണ്ട് എന്ത് ചെയ്യണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. 30 സുഹൃത്തുക്കൾക്കൊപ്പമാണ് മുനാവർ ടിക്കറ്റെടുത്തത് പ്രൈസ് മണി തുല്യമായി വീതിക്കാൻ ആണ് തീരുമാനം.
ഗ്രാൻഡ് പ്രൈസിന് പുറമെ ലൈവ് ഡ്രോയിൽ പത്ത് പേർ ഒരു ലക്ഷം ദിർഹം വീതം നേടി. ഇതേ നറുക്കെടുപ്പിൽ തന്നെ ആഴ്ച്ച നറുക്കെടുപ്പ് വിജയിയായി സുതേഷ് കുമാർ കുമരേശൻ എന്നയാളെ പ്രഖ്യാപിച്ചു. എത്തിഹാദ് എയർവെയ്സിൽ എൻജിനീയറാണ് സുതേഷ്. അബു ദാബി വിമാനത്താവളത്തിൽ നിന്നാണ് ടിക്കറ്റ് എടുത്തത്.
ഏഴ് വയസ്സുകാരിയായ മകളാണ് ടിക്കറ്റ് തെരഞ്ഞെടുത്തത്. കുടുംബം വളരെ സന്തോഷത്തിലാണ്. ഇന്ത്യയിൽ ഒരു വീട് അടുത്തിടെ അദ്ദേഹം വാങ്ങിയിരുന്നു അതിന്റെ പലിശ വീട്ടാൻ പണം ഉപയോഗിക്കുമെന്നാണ് സുതേഷ് പറയുന്നത്.
ജനുവരിയിൽ ഒരാൾക്ക് 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാൻ അവസരമുണ്ട്. ഫെബ്രുവരി മൂന്നിനാണ് ലൈവ് ഡ്രോ. ജനുവരി ഒന്ന് മുതൽ ഡ്രീം കാർ ടിക്കറ്റ് വാങ്ങുന്നവർക്ക് മാർച്ച് മൂന്നിന് ഒരു മസെരാറ്റി ഗ്രെക്കാലെ സ്വന്തമാക്കാൻ അവസരമുണ്ട്.
വിജയികളുടെ വിവരം